ആശാറാം ബാപ്പുവിന്‍റെ ആശ്രമങ്ങളുടെയും സ്വത്തുക്കളുടേയും അവകാശി ഇനി ഭാരതിശ്രീ
text_fieldsഅഹമ്മദാബാദ്: ബലാൽസംഗത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആൾദൈവം ആശാറാം ബാപ്പുവിന്‍റെ ആശ്രമങ്ങളുടേയും സ്വത്തുക്കളുടേയും അവകാശിയായി മാറുകയാണ് ഏകമകൾ ഭാരതിശ്രീ. കേസിൽ അകപ്പെട്ട് പിതാവും സഹോദരനും ജയിലിലായതോടെ 2013 മുതൽ ഭാരതിശ്രീ തന്നെയാണ് സ്ഥാപനങ്ങളെല്ലാം നോക്കിനടത്തുന്നത്.
ഗുജറാത്തിലെ അഹമ്മദാബാദിലാണ് സന്ത് ശ്രീ ആശാറാംജി ട്രസ്റ്റിന്‍റെ ഹെഡ്ക്വാർട്ടേഴ്സ്. ഇതിന്‍റെ കീഴിൽ 400 ആശ്രമങ്ങളും 40 റസിഡൻഷ്യൽ സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പടർന്നു പന്തലിച്ചു കിടക്കുകയാണ് ട്രസ്റ്റിന്‍റെ പ്രവർത്തനങ്ങൾ.
പിതാവും സഹോദരൻ നാരായൺ സായിയും അറസ്റ്റിലായതോടെ ട്രസ്റ്റിന്‍റെ പ്രവർത്തനങ്ങളുടെ കടിഞ്ഞാൺ ഭാരതിശ്രീയുടെ കൈകളിലാണ്. പ്രവർത്തനങ്ങൾക്കായി ഇവർ നിരന്തരം യാത്രയിലാണെന്നും ഭരതിശ്രീയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
1975ൽ ഭരതിശ്രീ ജനിക്കുന്നതിന് മുൻപ് തന്നെ ആശാറാം ബാപ്പു അഹമ്മദാബാദിലെ തന്‍റെ ആദ്യആശ്രമം നിർമിച്ചിരുന്നു. ആശാറാം ബാപ്പുവിന്‍റെ ബാലാൽസംഗ കേസുമായി ബന്ധപ്പെട്ട് ഭാരതിശ്രീയേയും മാതാവ് ലക്ഷ്മി ദേവിയേയും 2013ൽ അറസ്റ്റ് ചെയ്തിരുന്നു. സൂറത്ത് ബലാൽസംഗ കേസിൽ ആശാറാമിനെയും നാരായൺ സായിയേയും പിന്തുണക്കുകയും സഹായിക്കുകയും ചെയ്തു എന്നാണ് ഇവർക്കെതിരെയുള്ള കേസ്. ഇവർ രണ്ടുപേരും ഇപ്പോൾ ജാമ്യത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
