ആശാറാം ബാപ്പു കേസിൽ വിധി ഇന്ന്; കനത്ത സുരക്ഷയൊരുക്കാൻ നിർദേശം
text_fieldsന്യൂഡൽഹി: വിവാദ ആൾദൈവം ആശാറാം ബാപ്പുവിനെതിരായ ബലാത്സംഗ കേസിൽ ജോധ്പുർ കോടതി ഇന്ന് വിധിപറയും. ഇതിന് മുന്നോടിയായി സുരക്ഷ ശക്തമാക്കാൻ രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി.
പ്രശ്ന സാധ്യത മേഖലകളിൽ കൂടുതൽ സേനയെ വിന്യസിക്കാനും കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദേശിച്ചു. ഇൗ സംസ്ഥാനങ്ങളിലാണ് ആശാറാം ബാപ്പുവിന് കൂടുതൽ അനുയായികൾ ഉള്ളത്. ജോധ്പുർ കോടതിയുടെ സമീപപ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആശാറാമിെൻറ പീഡനത്തിനിരയായ പെൺകുട്ടിയുടെ വീടിന് മുന്നിലും സുരക്ഷ ഏർപ്പെടുത്തി. ആശ്രമത്തിൽവെച്ച് പീഡിപ്പിച്ചെന്നാരോപിച്ച് പെൺകുട്ടി നൽകിയ പരാതിയിൽ 2013 സെപ്റ്റംബർ ഒന്നിനാണ് ആശാറാമിനെ അറസ്റ്റ് ചെയ്തത്.
സുപ്രീംകോടതിയിൽ ഉൾപെടെ 12 തവണ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും എല്ലാം തള്ളുകയായിരുന്നു. കഴിഞ്ഞ വർഷം ദേര സച്ചാ സൗദ മേധാവി ഗുർമീത് റാം റഹീമിനെതിരായ വിധി പ്രഖ്യാപിച്ചപ്പോൾ ഹരിയാന, പഞ്ചാബ്, ചണ്ഡിഗഢ് എന്നീ സംസ്ഥാനങ്ങളിൽ ആക്രമികൾ അഴിഞ്ഞാടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
