Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആശാറാം ബലാത്സംഗ കേസ്: പ്രതിക്ക് ജാമ്യം
text_fieldsbookmark_border
ജോധ്പുർ (രാജസ്ഥാൻ): വിവാദ ആൾദൈവം ആശാറാം ബാപ്പു ഉൾപ്പെട്ട ലൈംഗിക പീഡന കേസിൽ പ്രതികളിൽ ഒരാൾക്ക് ജാമ്യം. വിചാരണ കോടതി 20 വർഷം തടവിന് ശിക്ഷിച്ച സഞ്ചിത ഗുപ്ത എന്ന ശിൽപിക്കാണ് രാജസ്ഥാൻ ഹൈകോടതി ജാമ്യം അനുവദിച്ചത്. ശിൽപിക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി വ്യക്തമാക്കി.
അന്തിമ വിധി വരുന്നതുവരെയാണ് ഇവരുടെ ശിക്ഷ റദ്ദാക്കിയത്. അപ്പീലിൽ തീർപ്പാക്കുന്നതുവരെ വർഷത്തിലൊരിക്കൽ വിചാരണ കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചു. പ്രതിയായ ആശാറാമിന് ജീവപര്യന്തവും മറ്റൊരു പ്രതി ശരതിന് 20 വർഷം തടവിനും ശിക്ഷിച്ചിരുന്നു. ഇരുവരും അപ്പീൽ നൽകിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
