Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആശാറാം ബാപ്പുവി​െൻറ...

ആശാറാം ബാപ്പുവി​െൻറ അനുയായി പൊലീസ്​ കസ്​റ്റഡിയിൽ

text_fields
bookmark_border
ആശാറാം ബാപ്പുവി​െൻറ അനുയായി പൊലീസ്​ കസ്​റ്റഡിയിൽ
cancel

ന്യൂഡൽഹി: വിവാദ ആൾദൈവം ആശാറാം ബാപ്പു പ്രതിയായ ബലാൽസംഗ കേസിൽ വിധി വരാനിരിക്കെ അദ്ദേഹത്തി​​​​​െൻറ അനുയായികളിലൊരാളെ ജോധ്​പൂർ ജയിലിന്​ സമീപത്ത്​ നിന്ന്​ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. വിധി വരുന്ന പശ്​ചാത്തലത്തിൽ ജയിലിന്​ സമീപത്തേക്കുള്ള പ്രവേശനം പൊലീസ്​ നിയന്ത്രിച്ചിരുന്നു. എന്നാൽ പൊലീസ്​ സുരക്ഷ മറികടന്ന്​ ജയിലിനടുത്ത്​ പോസ്​റ്റർ പതിക്കാൻ ശ്രമിച്ച അനുയായികളിലൊരാളെയാണ്​ കസ്​റ്റഡിയിലെടുത്തത്​​​.

ജയിലിലെ കുറ്റവാളികളെ കാണാനെത്തുന്നവർക്ക്​  കാത്തിരിക്കാനുള്ള ഹാളിന്​ സമീപത്താണ്​ ഇയാൾ പോസ്​റ്റർ പതിക്കാൻ ശ്രമിച്ചത്​. വിധി വരുന്നതിന്​ മുന്നോടിയായി ജയിലിലേക്കുള്ള റോഡുകളെല്ലാം പൊലീസ്​ അടച്ചിട്ടുണ്ട്​. മാധ്യമങ്ങൾക്ക്​ മാത്രമാണ്​ ജയിലിന്​ സമീപത്തേക്ക്​ പ്രവേശനമുള്ളത്​.

വിധി വന്നതിന്​ ശേഷമുള്ള അക്രമങ്ങൾ ഉണ്ടാവാനുള്ള സാധ്യത മുന്നിൽകണ്ട്​ രാജസ്ഥാൻ, ഗുജറാത്ത്​, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾക്ക്​ കേന്ദ്രസർക്കാർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്​. അധിക സുരക്ഷ സേനയുടെ സേവനം ഇൗ സംസ്ഥാനങ്ങൾക്ക്​ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asaram bapumalayalam newsJodhpur Central JailRape Case Verdict
News Summary - Asaram Bapu's Follower Detained From Outside Jodhpur Central Jail Ahead Of Rape Case Verdict-India news
Next Story