ബലാത്സംഗ കേസ്: ആശാറാം ബാപ്പു കുറ്റക്കാരൻ
text_fieldsജോധ്പൂർ: ദലിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ വിവാദ ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി. ജോധ്പൂർ വിചാരണ കോടതിയാണ് ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ആശാറാം ബാപ്പുവിനൊപ്പം പ്രതികളായ മറ്റ് രണ്ട് പേരും കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. രണ്ട് പേരെ വെറുതെ വിട്ടു. അഞ്ച് വർഷത്തിന് ശേഷമാണ് ബാപ്പുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസിലെ ശിക്ഷാവിധി പിന്നീട് ഉണ്ടാകും. 10 വർഷം വരെ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള വകുപ്പുകളാണ് ആശാറാം ബാപ്പുവിനെതിരെ ചുമത്തിയിരിക്കുന്നത്.
2013 ആഗസ്റ്റ് 15നാണ് ആശ്രമത്തിൽ ചികിൽസക്കെത്തിയ പെൺകുട്ടിയെ ആശാറാം ബാപ്പു പീഡിപ്പിച്ചത്. പിന്നീട് പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആശാറാം ബാപ്പുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുപ്രീംകോടതിയിൽ ഉൾപെടെ 12 തവണ ജാമ്യാപേക്ഷ ആശാറാം ബാപ്പു നൽകിയിരുന്നെങ്കിലും എല്ലാം തള്ളുകയായിരുന്നു.
2013 സെപ്റ്റംബര്‍ ഒന്നിന് അറസ്റ്റിലായ അശാറാം ബാപ്പുവിനെ ജോധ്പൂര്‍ സെന്‍റ്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. അനുയായികള്‍ കലാപമുണ്ടാക്കിയേക്കാമെന്ന രഹസ്യാന്വേഷണ വിവരത്തെതുടര്‍ന്ന് രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
