Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉവൈസിയുടെ വീടിന് നേരെ...

ഉവൈസിയുടെ വീടിന് നേരെ ആക്രമണം; അഞ്ച് ഹിന്ദു സേനക്കാർ പിടിയിൽ

text_fields
bookmark_border
asadudheen owaisi
cancel

ന്യൂഡൽഹി: എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസിയുടെ ഡൽഹിയിലെ വീടിന് നേരെ ആക്രമണം. അഞ്ച് ഹിന്ദു സേന പ്രവർത്തകരെ പൊലീസ് പിടികൂടി. ന്യൂഡൽഹി അശോക റോഡിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

സംഭവ സ്ഥലത്തുവെച്ചാണ് അഞ്ച് പ്രതികളെ പിടികൂടിയതെന്നും ഉവൈസിയുടെ പ്രസ്താവനകളിൽ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്ന് ഇവർ പറഞ്ഞുവെന്നും ഡി.സി.പി ദീപക് യാദവ് പറഞ്ഞു. ചോദ്യംചെയ്യൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. അക്രമികളെ സ്ഥലത്തുവെച്ച് തന്നെ പിടികൂടുകയായിരുന്നു. വീടിന്‍റെ ഗേറ്റ് കേടുവരുത്തുകയും ജനൽചില്ലുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
TAGS:Asaduddin Owaisi Hindu Sena 
News Summary - Asaduddin Owaisi’s Delhi residence vandalised, 5 from Hindu Sena detained
Next Story