Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരേയൊരു നിബന്ധന...

ഒരേയൊരു നിബന്ധന അംഗീകരിച്ചാൽ സമാജ്​വാദി പാർട്ടിയുമായി സഖ്യമെന്ന്​ ഒവൈസി; യു.പിയിൽ നിർണായക നീക്കവുമായി എ.ഐ.ഐ.എം

text_fields
bookmark_border
ഒരേയൊരു നിബന്ധന അംഗീകരിച്ചാൽ സമാജ്​വാദി പാർട്ടിയുമായി സഖ്യമെന്ന്​ ഒവൈസി; യു.പിയിൽ നിർണായക നീക്കവുമായി എ.ഐ.ഐ.എം
cancel

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്​ മുന്നോടിയായി നിർണായക നീക്കങ്ങളുമായി യു.പിയിലെ രാഷ്​ട്രീയ പാർട്ടികൾ. തിരഞ്ഞെടുപ്പിൽ അഖിലേഷ് യാദവി​െൻറ സമാജ്‌വാദി പാർട്ടിയുമായി കൈകോർക്കാൻ തയ്യാറാണെന്ന്​ ഒാൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ്​ ആസദുദ്ദീൻ ഉവൈസി പറഞ്ഞു. പക്ഷെ അതിന്​ തങ്ങളുടെ ഒരേയൊരു നിബന്ധന അംഗീകരിക്കണമെന്നാണ്​ ഉവൈസി ആവശ്യപ്പെട്ടിരിക്കുന്നത്​. നിബന്ധനയും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്​. ഒരു മുസ്​ലിമിനെ യു.പിയുടെ ഉപ മുഖ്യമന്ത്രിയാക്കണമെന്നാണ്​ ഉവൈസിയുടെ ആവശ്യം.


നിലവിൽ ഓം പ്രകാശ് രാജ്ഭറി​െൻറ നേതൃത്വത്തിലുള്ള ഭഗിദാരി സങ്കൽപ് മോർച്ചയുമായി ഉവൈസി സഖ്യമുണ്ടാക്കിയിരുന്നു. ഭാരതീയ വഞ്ചിത് സമാജ് പാർട്ടി, ഭാരതീയ മാനവ് സമാജ് പാർട്ടി, ജനത ക്രാന്തി പാർട്ടി, രാഷ്ട്ര ഉദയ് പാർട്ടി തുടങ്ങിയ ചെറുസംഘടനകളുടെ യൂനിയനാണ് ഭഗിദാരി സങ്കൽപ് മോർച്ച​. ഈ മാസം ആദ്യം എ.ഐ.എം.ഐ.എം നേതാവ് അസിം വഖാർ സംസ്ഥാനത്തെ ഡെപ്യൂട്ടി ചീഫ്​മിനിസ്​റ്റർ സ്ഥാനം മുസ്‌ലിംകൾക്കായി നീക്കിവക്കണമെന്ന് പറഞ്ഞിരുന്നു. വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ കോൺഗ്രസ്, ബഹുജൻ സമാജ്​വാദി പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്​തു.


ത​െൻറ പാർട്ടി ചെറിയ കക്ഷികളുമായി സഖ്യമുണ്ടാക്കുമെന്ന് അഖിലേഷ് യാദവും അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ യു.പിയിൽ ബി.എസ്​.പി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ്​ മായാവതി പറയുന്നത്​.403 സീറ്റുകളുള്ള ഉത്തർപ്രദേശ് നിയമസഭയിൽ 289 സീറ്റുകൾ ബിജെപി നേടുമെന്ന് 2021 മാർച്ചിൽ നടത്തിയ സർവ്വേയിൽ ഐ‌എ‌എൻ‌എസ് സി-വോട്ടർ ട്രാക്കർ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samajwadi PartyAsaduddin OwaisiAkhilesh YadavAIMIM
Next Story