Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ മുസ് ലിംകളെ...

ഇന്ത്യൻ മുസ് ലിംകളെ 'പാകിസ്താനി' എന്ന് വിളിക്കുന്നവരെ ശിക്ഷിക്കണം -ഉവൈസി VIDEO

text_fields
bookmark_border
ഇന്ത്യൻ മുസ് ലിംകളെ പാകിസ്താനി എന്ന് വിളിക്കുന്നവരെ ശിക്ഷിക്കണം -ഉവൈസി VIDEO
cancel

ന്യൂഡൽഹി: ഇന്ത്യൻ മുസ് ലിംകളെ 'പാകിസ്താനി' എന്ന് വിളിക്കുന്നവർക്ക് എതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്ന് ഓൾ ഇന്ത്യ മജ് ലിസ് ഇ ഇത്തിഹാദുൽ മുസ് ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഇതിനായി കേന്ദ്രസർക്കാർ നിയമം കൊണ്ടു വരണമെന്നും ഉവൈസി ആവശ്യപ്പെട്ടു. 

'പാകിസ്താനി' പരാമർശം നടത്തുന്നവർക്ക് മൂന്നു വർഷം തടവുശിക്ഷ നൽകുന്ന തരത്തിലാവണം പുതിയ നിയമം. മുഹമ്മദി ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ തളളി പറഞ്ഞാണ് മുസ് ലിംകൾ ഇന്ത്യയിൽ ജീവിക്കുന്നത്. എന്നാൽ, വരുത്തന്മാർ ആണെന്ന തോന്നലാണ് ഇപ്പോഴുള്ളതെന്നും ഉവൈസി ചൂണ്ടിക്കാട്ടി. 

മോദി സർക്കാർ ഒരു ബില്ല് പോലും പാർലമെന്‍റിൽ കൊണ്ടു വരുന്നില്ലെന്ന് ഉവൈസി ആരോപിച്ചു. മുത്തലാഖ് ബിൽ സ്ത്രീ വിരുദ്ധമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി. ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ ഉവൈസി ഉന്നയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asaduddin owaisiindian muslimPakistanimalayalam news
News Summary - Asaduddin Owaisi Want to punishment for calling Indian Muslim 'Pakistani' -India News
Next Story