Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
asaduddin owaisi
cancel
Homechevron_rightNewschevron_rightIndiachevron_rightഅഖിലേഷിന്‍റെയും...

അഖിലേഷിന്‍റെയും മായാവതിയുടെയും വിഡ്​ഢിത്തം കാരണം മോദി രണ്ടാമതും പ്രധാനമന്ത്രിയായി -അസദുദ്ദീൻ ഉവൈസി

text_fields
bookmark_border

സുൽത്താൻപുർ: സമാജ്​വാദി - ബഹുജൻ സമാജ്​ പാർട്ടികളുടെ നേതൃത്വത്തിന്‍റെ വിഡ്​ഢിത്തം കാരണമാണ്​ പ്രധാനമന്ത്രി ന​േ​രന്ദ്രമോദി രണ്ടാമതും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായതെന്ന്​ എ.ഐ.എം.ഐ.എം ​പ്രസിഡന്‍റ്​ അസദുദ്ദീൻ ഉവൈസി. തെരഞ്ഞെടുപ്പുകളിൽ വോട്ട്​ വിഭജിക്കുന്നയാളാണ്​ ഉവൈസിയെന്ന അഖിലേഷ്​ യാദവിന്‍റെയും മായാവതിയുടെയും പരാമ​ർശത്തിന്​ പിന്നാലെയാണ്​ പ്രതികരണം.

ഉത്തർപ്രദേശിലെ നിർണായക തെരഞ്ഞെടുപ്പിന്​ മാസങ്ങൾക്ക്​ മുമ്പുതന്നെ തെരഞ്ഞെടുപ്പിന്​ ഒരുങ്ങുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന യു.പി പൊതു റാലിയെ അഭിസംബോധനചെയ്​ത്​ സംസാരിക്കുകയായിരുന്നു ഉവൈസി.

'അഖിലേഷ്​ യാദവിന്‍റെയും മായാവതിയുടെയും വിഡ്​ഢിത്തം കാരണം മോദി രണ്ടാമതും പ്രധാനമന്ത്രിയായി'- ഉവൈസി പറഞ്ഞു.

സുൽത്താൻപുർ ലോക്​സഭ മണ്ഡലത്തിൽ 2019ൽ എ.ഐ.എം.ഐ.എം സ്​ഥാനാർഥിയെ നിർത്താതിരുന്നിട്ടും ബി.ജെ.പി എന്തുകൊണ്ടാണ്​ ഇവിടെ ജയിച്ചതെന്നും ഉവൈസി ചോദിച്ചു. മുസ്​ലിംകൾ നിങ്ങളുടെ അടിമകളാണോ എന്നായിരുന്നു അഖിലേഷ്​ യാദവിനോടുള്ള ഉവൈസിയുടെ ചോദ്യം.

യു.പി നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തതോടെ സമാജ്​വാദി പാർട്ടി, ബഹുജൻ സമാജ്​ പാർട്ടി, എ.ഐ.എം.ഐ.എം തുടങ്ങിയ പാർട്ടികൾ നിലപാട്​ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. നിയമസഭ തെ​രഞ്ഞെടുപ്പിനെ ഒറ്റക്ക്​ നേരിടുമെന്നാണ്​ ബഹുജൻ സമാജ്​ പാർട്ടി നേതാവ്​ മായാവതിയുടെ നിലപാട്​. ചെറുപാർട്ടികളെ ഒപ്പം ​കൂട്ടി തെരഞ്ഞെടുപ്പിന്​ ഒരുങ്ങുകയാണ്​ അഖി​േലഷ്​ യാദവിന്‍റെ സമാജ്​വാദി പാർട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asaduddin OwaisiAkhilesh YadavMayawati
News Summary - Asaduddin Owaisi Says Modi became the PM twice because of foolishness of Akhilesh and Mayawati
Next Story