'ഞങ്ങളുടെ കൈയിൽ ബ്രഹ്മോസുണ്ട്'; പാക് പ്രധാനമന്ത്രിക്ക് അസദുദ്ദീൻ ഉവൈസിയുടെ മറുപടി
text_fieldsന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റെ ഭീഷണിക്ക് മറുപടിയുമായി ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ തലവൻ അസദുദ്ദീൻ ഉവൈസി. പാക് പ്രധാനമന്ത്രി അസംബന്ധം പറയരുതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ കൈയിൽ ബ്രഹ്മോസുണ്ടെന്ന ഭീഷണിയും അദ്ദേഹം ആവർത്തിച്ചു.
ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ഷഹബാസ്. ഇത്തരം ഭാഷ ഒരിക്കലും പ്രയോഗിക്കരുത്. ഇത്തരം ഭാഷ ഇന്ത്യയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിന്ധു നദീജല കരാർ സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. നിങ്ങളുടെ വഴികൾ ശരിയാക്കുന്നതിന് പകരം നിങ്ങൾ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. അത്തരം ഭീഷണികൾ പ്രവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ശത്രുവിന് പാകിസ്താനിൽ നിന്നും ഒരു തുള്ളി വെള്ളം പോലും എടുക്കാനാവില്ലെന്ന് പാക് പ്രധാനമന്ത്രി മറഞ്ഞിരുന്നു. വെള്ളത്തിന്റെ വിതരണം നിർത്തിയാൽ നിങ്ങളെ പാകിസ്താൻ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.സിന്ധുനദിയിൽ ഇന്ത്യ ഡാം നിർമിക്കാൻ കാത്തിരിക്കുകയാണെന്ന് പാകിസ്താൻ സൈനികമേധാവി അസിം മുനീറും പറഞ്ഞിരുന്നു. ഡാം നിർമിച്ചാൽ അത് മിസൈൽ ഉപയോഗിച്ച് തകർക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു.
സിന്ധുനദി ഇന്ത്യയുടെ കുടുംബ സ്വത്തല്ല. ദൈവം സഹായിച്ച് ഞങ്ങൾക്ക് മിസൈൽ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇനിയും ഭീഷണി ഉയർന്നാൽ ആണവായുധങ്ങൾ പ്രയോഗിക്കുമെന്നും അസീം മുനീർ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ കിഴക്ക് ഭാഗത്ത് നിന്നാവും പാകിസ്താൻ ആക്രമണം തുടങ്ങുക. അവിടെയാണ് ഏറ്റവും വിലകൂടിയ സമ്പത്തുകൾ ഉള്ളത്. അവിടെ നിന്നും പടിഞ്ഞാറൻ ഭാഗത്തേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നും അസീം മുനീർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

