Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൈദരാബാദിൽ ഉവൈസിക്ക് മൂന്നുലക്ഷം വോട്ടിന്റെ ലീഡ്
text_fieldsbookmark_border
ഹൈദരാബാദ്: ഹൈദരാബാദ് ലോക്സഭ മണ്ഡലത്തിൽ ആൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ(എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീൻ ഉവൈസിക്ക് 304453 വോട്ടിന്റെ ലീഡ്. സെക്കൻഡറാബാദ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി ജി കിഷൻ റെഡ്ഡിയും മുന്നേറുകയാണ്. കിഷൻ റെഡ്ഡി 68468 വോട്ടിന്റെ ലീഡിനാണ് മുന്നിട്ടുനിൽക്കുന്നത്.
ഹൈദരാബാദിൽ ബി.ജെ.പിയുടെ മാധവി ലതയായിരുന്നു ഉവൈസിയുടെ എതിരാളി. 48.48 ശതമാനമായിരുന്നു ഇവിടത്തെ പോളിങ് ശതമാനം. സെക്കൻഡറാബാദിൽ 49.04 ശതമാനവും. ഹൈദരാബാദിൽ ഗോഷ്മഹൽ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് ശതമാനം-54.72 ശതമാനം. 50 ശതമാനം പോളിങ്ങുമായി ബഹദുർപുര, കർവാൻ എന്നിവയാണ് തൊട്ടുപിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

