മുസ്ലിംകൾക്ക് ഭീതി വേണ്ട; ഭരണഘടന ഒപ്പമുണ്ട് –ഉവൈസി
text_fieldsഹൈദരാബാദ്: രാജ്യത്തെ മുസ്ലിംകൾക്ക് അരക്ഷിതബോധം വേണ്ടെന്നും അവകാശ സംരക്ഷണത്തിന് ഭരണഘടന ഒപ്പമുണ്ടെന്നും ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി.
ബി.ജെ.പി 300ലേറെ സീറ്റുകൾ നേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തും ചെയ്യാൻ സ്വാതന്ത്ര്യം നൽകുന്നുവെന്ന് കരുതേണ്ടതില്ലെന്നും ഹൈദരാബാദിലെ മക്ക മസ്ജിദിൽ റമദാനിലെ അവസാന വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിൽ ഉവൈസി പറഞ്ഞു.
രാജ്യത്ത് എല്ലാവരും തുല്യ പങ്കാളികളാണ്, ഒരുവിഭാഗം മാത്രം ആശ്രിതരാകില്ല. പ്രധാനമന്ത്രിക്ക് അമ്പലത്തിൽ പോകാനും ഗുഹയിൽ ഭജനമിരിക്കാനും അവകാശമുണ്ടെങ്കിൽ മുസ്ലിമിന് പള്ളിയിൽ പോകാനും അവകാശമുണ്ട് -ഉവൈസി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
