20 വർഷമായി ഞാൻ പാർലമെന്റിൽ നമസ്കരിക്കുന്നു, അത് കൊണ്ട് പാർലമെന്റ് വഖഫാകുമോ? -ഉവൈസി
text_fieldsന്യൂഡൽഹി: 20 വർഷമായി ഇന്ത്യൻ പാർലമെന്റിൽ നിന്ന് താൻ നമസ്കാരം നിർവഹിക്കാറുണ്ടെന്ന് വ്യക്തമാക്കിയ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി അത് കൊണ്ട് പാർലമെന്റ് വഖഫായി മാറുമോ എന്ന് ചോദിച്ചു. മുസ്ലിംകൾ എവിടെയെങ്കിലും നമസ്കരിച്ചാൽ ആ ആ സ്ഥലം പിന്നീട് വഖഫായി മാറുമെന്ന പ്രചാരണം തള്ളിയാണ് ഉവൈസിയുടെ ചോദ്യം. എം.പിയായിരുന്ന അസ്റാറുൽ ഹഖും പള്ളിയിൽ പോകാൻ സമയം കിട്ടാതെ വരുനേപാൾ തന്നോടൊപ്പം പാർലമെന്റിൽ നമസ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം തുടർന്നു.
തിരുമല തിരുപ്പതി ദേവസ്ഥാനത്തിൽ ഹിന്ദുവല്ലാത്ത ജീവനക്ക ാരെ മാറ്റുന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു മുസ്‍ലിം വഖഫ് ബോർഡിൽ അമുസ്‍ലിംളെ കയറ്റാനുള്ള കരിനിയമത്തെ അനുകൂലിച്ചത് കാപട്യമണെന്ന് അസദുദ്ദീൻ ഉവൈസി കുറ്റപ്പെടുത്തി. കയ്യേറ്റക്കാരനെ ഉടമയാക്കുന്ന കരിനിയമമാണ് വഖഫ് ഭേദഗതി നിയമം.
വഖഫ്പ്രക്ഷോഭം രാജ്യമൊട്ടുക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അഖിലേന്ത്യാ മുസ്‍ലിം വ്യക്തി നിയമ ബോർഡ് ഈ മാസം 19ന് ഹൈദരാബാദിൽ വൻ പ്രതഷേധം ഒരുക്കുമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും വഖഫ് ജെ.പി.സി അംഗുവുമായ അസദുദ്ദീൻ ഉവൈസി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യക്തി നിയമ ബോർഡിന് പുറമെ ജമാഅത്തെ ഇസ്‍ലാമി ഹിന്ദ്, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് തുടങ്ങിയ മത സംഘടനകളും ഹൈദരാബാദ് മക്കാ മസ്ജിദ് ഇമാം അടക്കമുള്ളവരും പ െ ങ്കടുക്കുമെന്നും വഖഫ് ജെ.പി.സി അംഗങ്ങളെ ക്ഷണിച്ചിട്ടുണ്ടെന്നും ഉവൈസി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.