Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യു.പിയിൽ ന്യൂനപക്ഷത്തിനെത​ിരെ ദേശീയ സുരക്ഷ നിയമത്തിന്‍റെ വ്യാപക ദുരുപയോഗം​; ഹൈക്കോടതി റദ്ദാക്കിയത്​ 94 കേസുകൾ
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ ന്യൂനപക്ഷത്തിനെത​ിരെ ദേശീയ സുരക്ഷ നിയമത്തിന്‍റെ വ്യാപക ദുരുപയോഗം​; ഹൈക്കോടതി റദ്ദാക്കിയത്​ 94 കേസുകൾ

text_fields
bookmark_border


ലഖ്​നോ: കിരാതമായ ദേശീയ സുരക്ഷാ നിയമം (എൻ.എസ്​.എ) വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്​ ഉത്തർ പ്രദേശ്​ സർക്കാറെന്ന്​​ അലഹബാദ്​ ഹൈക്കോടതി. ഗോവധവുമായി ബന്ധപ്പെട്ട കേസുകളിലാണ്​ പ്രധാനമായും എൻ.എസ്​.എ ചുമത്തപ്പെട്ടത്​. 2018 മുതൽ 2020 ഡിസംബർ വരെ കാലയളവിൽ ഇൗ നിയമ പ്രകാരം തടങ്കലിലാക്കിയവർക്കു വേണ്ടി ഹേബിയസ്​ കോർപസ്​ പ്രകാരം ​നൽകിയ 120 കേസുകളിൽ​ 94ലും എൻ.എസ്​.എ കോടതി റദ്ദാക്കിയതായി ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ പറയുന്നു. 32 ജില്ലകളിലായി എടുത്ത കേസുകളാണ്​ കോടതി റദ്ദാക്കിയത്​. ഒരാളെ ഔദ്യോഗിക കുറ്റപത്രമോ വിചാരണയോ ഇല്ലാതെ തടവിലിടാൻ അനുമതി നൽകുന്ന നിയമമാണ്​ എൻ.എസ്​.എ.

ഗോവധ നിയമപ്രകാരം 41 കേസുകളിലാണ്​ എൻ.എസ്​.എ ചുമത്തിയത്​. പ്രതികളെല്ലാം ന്യൂനപക്ഷ സമുദായക്കാർ. പൊലീസ്​ എഫ്​.ഐ.ആർ പ്രകാരം ജില്ലാ മജിസ്​ട്രേറ്റാണ്​ പ്രതി ചേർക്കപ്പെട്ടവരെ തടവിലാക്കാൻ അനുമതി നൽകിയത്​. ന്യൂനപക്ഷ സമുദായത്തിൽപെട്ട ഇവർ പശുവിനെ അറുത്തെന്നായിരുന്നു പൊലീസ്​ ആരോപണം. ഇത്തരം​ കേസുകളിൽ 30ഉം അലഹാബാദ്​ ഹൈക്കോടതി റദ്ദാക്കി.

ഗോവധത്തിന്‍റെ പേരിൽ എൻ.എസ്​.എ ചുമത്തിയ എല്ലാ കേസുകളിലും ഒരേ കാരണങ്ങളുടെ പേരിലാണ്​​ കേസ്​ എടുത്തത്​. ഉടൻ വിട്ടയക്കപ്പെടുമെന്ന്​ കണ്ട്​ ജാമ്യാപേക്ഷ നൽകിയെന്നും വിട്ടയച്ചാൽ ക്രമസമാധാനവിരുദ്ധ പ്രവൃത്തികൾ തുടരുമെന്നുമായിരുന്നു ജില്ലാ മജിസ്​ട്രേറ്റ്​

ഉത്തരവുകളിലെ വിശദീകരണം.

എന്നാൽ, മജിസ്​ട്രേറ്റുമാർ മനസ്സ്​ ​െകാടുക്കാതെയാണ്​ ഇൗ ഉത്തരവുകൾ ഇറക്കിയതെന്ന്​ കോടതി കുറ്റ​പ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSAUP GovtAllahabad HC94 Orders
News Summary - As UP Govt Invokes NSA on Frivolous Grounds, Allahabad HC Quashes 94 of 120 Orders: Report
Next Story