Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​ന്തി​മ...

അ​ന്തി​മ പ​ട്ടി​ക​യാ​യി; ക​ർ​ണാ​ട​ക​യി​ൽ 5.37 കോ​ടി വോ​ട്ട​ർ​മാ​ർ

text_fields
bookmark_border
അ​ന്തി​മ പ​ട്ടി​ക​യാ​യി; ക​ർ​ണാ​ട​ക​യി​ൽ 5.37 കോ​ടി വോ​ട്ട​ർ​മാ​ർ
cancel
camera_alt

ബം​ഗ​ളൂ​രു​വി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സി​ൽ

ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ മ​നോ​ജ് കു​മാ​ര്‍ മീ​ണ സം​സാ​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വോ​ട്ട​ര്‍മാ​രു​ടെ അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. 5.37 കോ​ടി വോ​ട്ട​ര്‍മാ​രാ​ണ് ക​ർ​ണാ​ട​ക​യി​ലു​ള്ള​ത്. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ബി.​ബി.​എം.​പി പ​രി​ധി​യി​ല്‍ 98,43,577 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 50,78,525 പു​രു​ഷ​ന്‍മാ​രും 47,63,268 സ്ത്രീ​ക​ളു​മാ​ണ്. ഭി​ന്ന​ലിം​ഗ​ക്കാ​രാ​യ വോ​ട്ട​ര്‍മാ​ര്‍ 1,784 ആ​ണ്. 1,12,242 പേ​ർ ബം​ഗ​ളൂ​രു​വി​ൽ ക​ന്നി വോ​ട്ട​ര്‍മാ​രാ​ണെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ മ​നോ​ജ് കു​മാ​ര്‍ മീ​ണ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ 5.37 കോ​ടി വോ​ട്ട​ര്‍മാ​രി​ൽ 17,937 വോ​ട്ട​ര്‍മാ​ര്‍ 100 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​രാ​ണെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. 2024ലെ ​ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ആ​കെ വോ​ട്ട​ര്‍മാ​രു​ടെ എ​ണ്ണം 5,33,77,162 ആ​യി​രു​ന്നു. അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ത് 5,37,85,815 ആ​യി. സം​സ്ഥാ​ന​ത്ത് 2,69,33,750 പു​രു​ഷ വോ​ട്ട​ര്‍മാ​രും 2,68,47,145 സ്ത്രീ ​വോ​ട്ട​ര്‍മാ​രും 4,920 ഭി​ന്ന​ലിം​ഗ​ക്കാ​രാ​യ വോ​ട്ട​ര്‍മാ​രു​മാ​ണു​ള്ള​ത്.

ക​ർ​ണാ​ട​ക​യി​ൽ ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 28 മ​ണ്ഡ​ല​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ 29 മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്. ഇ​വ​യി​ൽ 17 എ​ണ്ണ​ത്തി​ലും സ്ത്രീ ​വോ​ട്ട​ര്‍മാ​രാ​ണ് കൂ​ടു​ത​ൽ. 10,34,018 പേ​ർ ക​ന്നി വോ​ട്ട​ര്‍മാ​രാ​ണ്.

നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ബം​ഗ​ളൂ​രു സൗ​ത്ത് മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍മാ​രു​ള്ള​ത്; 7,17,201 പേ​ർ. ചി​ക്ക​മം​ഗ​ളൂ​രു​വി​ലെ ശൃം​ഗേ​രി മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വോ​ട്ട​ര്‍മാ​ര്‍; 1,67,556 പേ​ർ. ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ബം​ഗ​ളൂ​രു നോ​ര്‍ത്ത് മ​ണ്ഡ​ല​ത്തി​ലാ​ണ് കൂ​ടു​ത​ൽ വോ​ട്ടു​ള്ള​ത്. 31 ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ട​ര്‍മാ​രാ​ണ് ഈ ​മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. കു​റ​വ് ഉ​ഡു​പ്പി​യി​ലും; 15 ല​ക്ഷ​ത്തി​ല്‍ താ​ഴെ.

വോ​ട്ട​ർ ഹെ​ൽ​പ് ലൈ​ൻ ആ​പ്പ്

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രി​ല്ലാ​ത്ത​വ​ർ ഉ​ട​ന്‍ ഇ​ല​ക്ട​റ​ല്‍ റോ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ അ​റി​യി​ച്ചു. വോ​ട്ട​ര്‍മാ​ര്‍ അ​വ​രു​ടെ പേ​രു​ക​ള്‍ ഇ​ല​ക്ട​റ​ല്‍ റോ​ളി​ല്‍ ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. വോ​ട്ട​ര്‍ ഹെ​ല്‍പ് ലൈ​ന്‍ ആ​പ്പി​ലൂ​ടെ​യും voteportal.eci.gov.in പോ​ര്‍ട്ട​ല്‍ വ​ഴി​യും അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് എ​ക്‌​സ്പ്ര​സ് പോ​സ്റ്റ് സ​ര്‍വി​സ് വ​ഴി വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു. ന​വം​ബ​ര്‍ അ​വ​സാ​നം വ​രെ 17,47,518 കാ​ര്‍ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​താ​യും ത​യാ​റാ​യ 10,76506 തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​ക​ള്‍ വോ​ട്ട​ര്‍മാ​ര്‍ക്ക് അ​യ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaLok Sabha Election 2024
News Summary - As the final list; 5.37 crore voters in Karnataka
Next Story