Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആന്ധ്രയിലും കൊടുങ്കാറ്റ്​ വിതച്ച്​​ ക്ഷേത്ര രാഷ്​ട്രീയം; ടി.ഡി.പി പൊളിച്ച 9 ക്ഷേത്രങ്ങൾക്ക്​ ശിലയിട്ട്​ ജഗൻ
cancel
Homechevron_rightNewschevron_rightIndiachevron_rightആന്ധ്രയിലും...

ആന്ധ്രയിലും കൊടുങ്കാറ്റ്​ വിതച്ച്​​ ക്ഷേത്ര രാഷ്​ട്രീയം; ടി.ഡി.പി പൊളിച്ച 9 ക്ഷേത്രങ്ങൾക്ക്​ ശിലയിട്ട്​ ജഗൻ

text_fields
bookmark_border


ഹൈദരാബാദ്​: ഭൂരിപക്ഷ സമുദായത്തി​​െൻറ അതൃപ്​തി വോട്ടുബാങ്കിൽ കളങ്കം ചേർക്കുമെന്ന ആശങ്ക പരിഹരിക്കാൻ പുതിയ കാർഡിറക്കി ആന്ധ്ര മുഖ്യമ​ന്ത്രി വൈ.എസ്​ ജഗൻമോഹൻ റെഡ്​ഡി. 2016ൽ റോഡ്​ വീതികൂട്ടലി​െൻറ ഭാഗമായി തെലുഗുദേശം പാർട്ടി (ടി.ഡി.പി) സർക്കാർ തകർത്ത ഒമ്പത്​ ക്ഷേത്രങ്ങളുടെ പുനർനിർമാണന്​ ശിലയിട്ടാണ്​​ ജഗൻമോഹൻ സംസ്​ഥാനത്ത്​ പുതിയ രാഷ്​ട്രീയ നീക്കം നടത്തുന്നത്​.

സംസ്​ഥാനത്തെ ഹിന്ദു സമൂഹത്തി​െൻറ വിശ്വാസ്യത ഉറപ്പിക്കാൻ ഇതുവഴി ആകുമെന്ന കണക്കുകൂട്ടലാണ്​ നീക്കത്തിനു പി​ന്നിലെന്ന്​ പ്രതിപക്ഷം ഉൾപെടെ കുറ്റപ്പെടുത്തുന്നു​. ആന്ധ്രയിൽ അടുത്തിടെ ക്ഷേത്രങ്ങൾക്കു നേരെയുണ്ടായ ആക്രമണ പരമ്പരകളിൽ പ്രതിപക്ഷം ജഗനെ പ്രതിക്കൂട്ടിൽ നിർത്തി രംഗത്തെത്തിയിരുന്നു. 'ഹിന്ദു വികാരം' സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെ​ട്ടെന്നായിരുന്നു ആരോപണം.

70 ലക്ഷം രൂപ ചെലവിൽ ഈ ക്ഷേത്രങ്ങൾ പുനർനിർമിക്കുക വഴി നഷ്​ടമായ പ്രതിഛായ ഭാഗികമായെങ്കിലും വീണ്ടെടുക്കാമെന്ന്​ ജഗൻ കണക്കുകൂട്ടുന്നു.

''ഇപ്പോൾ പുനർനിർമിക്കപ്പെടുന്നുവെന്നതിലേറെ (ചന്ദ്രബാബു) നായിഡു സർക്കാറി​െൻറ കാലത്ത്​ എങ്ങനെ ക്ഷേത്രങ്ങൾ പൊളിക്കപ്പെട്ടുവെന്നതാണ്​ പ്രശ്​നം. മുഖ്യമന്ത്രി എങ്ങനെ ക്രിസ്​ത്യാനികളെ പ്രീണിപ്പിച്ച്​ ഹിന്ദു വികാരം മുറിപ്പെടുത്തുന്നുവെന്ന്​ നായിഡു പരസ്യമായി ആ-രാപണമുന്നയിച്ചതാണ്​. അതിനാൽ, നായിഡുവി​െൻറ ഭരണത്തിലും ക്ഷേത്രങ്ങൾ സുരക്ഷിതമായിരുന്നില്ലെന്ന്​ വരു​േത്തണ്ടതുണ്ട്​''- രാഷ്​ട്രീയ വിശകലന വിദഗ്​ധനായ പ്രഫ. നാഗേശ്വർ റാവു പറയുന്നു.

കഴിഞ്ഞ ഡിസംബറിൽ വിഴിയനഗരത്തെ രാമതീർഥം ഗ്രാമത്തിൽ 400 വർഷം പഴക്കമുള്ള ഒരു ക്ഷേത്രം തകർക്കപ്പെട്ടതോടെയാണ്​ ​ക്ഷേത്ര രാഷ്​ട്രീയം വീണ്ടും ചൂടുപിടിക്കുന്നത്​. ടി.ഡി.പിയും ബി.ജെ.പിയും ഇതിനെതിരെ രംഗത്തുവന്നു. സംഭവത്തി​െൻറ ചുവടു പിടിച്ച്​ സംസ്​ഥാനത്തുടനീളം 'രഥയാത്ര' നടത്താൻ ബി.ജെ.പി തീരുമാനമെക്കുകയും ചെയ്​തു​. കഴിഞ്ഞ ജനുവരിയിലും വിശാഖപട്ടണം ഉൾപെടെ ഇടങ്ങളിൽ സമാന ആക്രമണങ്ങൾ റിപ്പോർട്ട്​ ചെയ്​തു. മുഖ്യമന്ത്രി ക്രിസ്​ത്യനാണെന്നുവരെ ആരോപിച്ചാണ്​ ടി.ഡി.പി നേതാവ്​ നായിഡു രംഗത്തെത്തിയത്​. എന്നാൽ, വലിയ ഗൂഢാലോചന ആക്രമണങ്ങൾക്ക്​ പിന്നിലുണ്ടെന്ന്​ സർക്കാർ ആരോപിക്കുന്നു. കാരണം, ആക്രമണങ്ങളിലേറെയും നടക്കുന്നത്​ രാത്രികളിലാണ്​.

എന്നാൽ, സർക്കാറി​െൻറ നീക്കങ്ങളിൽ ഏറ്റവും പരസ്യമായി ആരോപിച്ച്​ സജീവമായി നിലയുറപ്പിച്ചിരിക്കുന്നത്​ ചന്ദ്രബാബു നായിഡുവാണ്​. ജഗൻ അധികാരമേറിയതു മുതൽ ബി.ജെ.പിയും മോശമല്ലാത്ത ആരോപണങ്ങളുമായി രംഗത്തുണ്ട്​.

തിരുപ്പതിയിൽ ഉപതെരഞ്ഞെടുപ്പ്​ അടുത്തെത്തി നിൽക്കെ ജഗ​െൻറ നീക്കമാണോ അതല്ല, ടി.ഡി.പി- ബി​.ജെ.പി നീക്കമാണോ കൂടുതൽ ജനപ്രിയത ഉറപ്പാക്കുകയെന്നാണ്​ ദക്ഷിണേന്ത്യ ഉറ്റുനോക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AndhraJaganTemple politicstemple reconstruction
News Summary - As temple politics hits Andhra, Jagan lays foundation stone for reconstruction of 9 temples
Next Story