ഉപതെരഞ്ഞെടുപ്പ്: 58ൽ 40 സീറ്റുകളിലും ലീഡുമായി ബി.ജെ.പി മുന്നേറ്റം
text_fieldsന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിനൊപ്പം 11 സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 58ൽ 40 സീറ്റുകളിലും ലീഡുമായി ബി.ജെ.പി മിന്നും ജയത്തിലേക്ക്.
ഏറ്റവും കൂടുതൽ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിൽ (28) 20 സീറ്റുകളിൽ ബി.ജെ.പി ലീഡ് നേടി. ഭരണം തിരിച്ചുപിടിക്കാൻ കൈമെയ്മറന്ന് പോരാടിയ കോൺഗ്രസിന് ഏഴ് സീറ്റിൽ മാത്രമാണ് മുന്നേറ്റം. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ എട്ടിൽ എട്ട് സീറ്റിലും അവർ മുന്നേറുകയാണ്.
മോർബി സീറ്റിൽ ഒഴികെ എല്ലായിടത്തും 1500 വോട്ടിെൻറ ലീഡാണ് ബി.ജെ.പിക്കുള്ളത്. ഉത്തർപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് സീറ്റുകളിൽ ആറിടത്തും ബി.ജെ.പി മുന്നേറ്റമാണ്. ഒരു സീറ്റിൽ സമാജ്വാദി പാർട്ടി സ്ഥാനാർഥി ലീഡ് ചെയ്യുന്നു. ഛത്തിസ്ഗഡിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് നടന്ന ഓരോ സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ മുന്നേറുകയാണ്.
മണിപ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കവേ രണ്ട് സീറ്റിൽ വിജയിച്ച ബി.ജെ.പി രണ്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഒരു സീറ്റിൽ സ്വതന്ത്രൻ വിജയിച്ചു. ഝാർഖണ്ഡിൽ ഒരിടത്ത് ബി.ജെ.പിയും ഒരിടത്ത് കോൺഗ്രസും ലീഡ് ചെയ്യുന്നു. കർണാടകയിലെ സിറ, ആർ.ആർ നഗർ സീറ്റുകളിൽ ബി.ജെ.പി മുന്നേറ്റം തുടരുന്നു. ഒഡീഷയിൽ രണ്ട് സീറ്റിൽ ബി.ജെ.ഡി ലീഡ് നേടി.
തെലങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിെൻറ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടി.ആർ.എസ്) സിറ്റിങ് സീറ്റായ ദുബ്കയിൽ ബി.ജെ.പി അപ്രതീക്ഷിത വിജയത്തിലേക്ക് കുതിക്കുകയാണ്. 25,878 വോട്ടുകളുമായാണ് ബി.ജെ.പി സ്ഥാനാർഥി എം. രഘുനന്ദൻ റെഡ്ഡി മുന്നിട്ട് നിൽക്കുന്നത്.
ടി.ആർ.എസ് 22772 വോട്ടുകൾ നേടിയിട്ടുണ്ട്. ടി.ആർ.എസിലെ രാമലിംഗ റെഡ്ഡിയുടെ നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. റെഡ്ഡിയുടെ ഭാര്യ സുജാതയായിരുന്നു ഇവിഴട ടി.ആർ.എസ് സ്ഥാനാർഥി. കോൺഗ്രസിനാകട്ടെ 5125 വോട്ടുകളാണ് ഇതുവരെ നേടാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

