കടുത്ത പനിയും ചുമയും കൺപോളയിൽ വീക്കവും ചൊറിച്ചിലും; പുതിയ കോവിഡ് വകഭേദത്തിന്റെ ഇരകൾ കുട്ടികളെന്ന് മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് നിരക്ക് കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 6050 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സജീവ കോവിഡ് രോഗികളുടെ എണ്ണം 28,303 ആയി. കോവിഡിന്റെ പുതിയ വകഭേദം കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണെന്ന ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. XBB.1.16 വകഭേദമാണ് ഇപ്പോൾ പടരുന്നത്.
ആദ്യ തരംഗങ്ങളിൽ പ്രകടമാകാത്ത ലക്ഷണങ്ങളാണ് ഈ വകഭേദം ബാധിച്ചവർ കാണിക്കുന്നത്. കടുത്ത പനി, ചുമ, ജലദോഷം, കൺപോളകളിൽ വീക്കവും ചൊറിച്ചിലും എന്നിവയാണ് പ്രധാനലക്ഷണങ്ങൾ. കൺപോളകളിൽ വീക്കവും ചൊറിച്ചിലും മുൻ തരംഗങ്ങളിൽ കണ്ടിരുന്നില്ല.
പുതിയ വകഭേദത്തിന് അധികവ്യാപന ശേഷിയുണ്ടെന്നും ഡോക്ടർമാർ പറയുന്നു. വ്യാപനത്തിനൊപ്പം രൂക്ഷതയും കൂടുതലാണ്. വൈറസിന് മാറ്റം സംഭവിക്കുന്നതു മൂലമാണിത്. കോവിഡ് വർധിക്കുന്നതിനെ തുടർന്ന് രാജ്യത്തുടനീളം ഏപ്രിൽ 10ന് കോവിഡ് മോക്ഡ്രിൽ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

