Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'അവനെ പിടിച്ച്​...

'അവനെ പിടിച്ച്​ വെടിവച്ച്​ കൊല്ലും'; കൊലപാതകക്കേസ്​ പ്രതിക്കെതിരേ എൻകൗണ്ടർ ഭീഷണിയുമായി മന്ത്രി

text_fields
bookmark_border
As Hyderabad Hunts For 6-Year-Olds Killer, Ministers
cancel

ഹൈദരാബാദ്: ആറ്​ വയസുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊല​െപ്പടുത്തിയ പ്രതിക്കെതിരേ ഭീഷണിയുമായി മന്ത്രി. പ്രതിയെ പിടികൂടാത്തതിനെ തുടർന്ന്​ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് തെലങ്കാന​ മന്ത്രി ഭീഷണിയുമായി രംഗത്ത്​ എത്തിയത്.​ സെപ്റ്റംബര്‍ ഒമ്പതിന്​ ഹൈദരാബാദിലാണ്​ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊന്ന ഹീനകൃത്യം അരങ്ങേറിയത്​.തെലങ്കാന മന്ത്രി കെടി രാമറാവു സംഭവം നടന്ന്​ "മണിക്കൂറുകൾക്കുള്ളിൽ" പ്രതിയെ അറസ്റ്റ് ചെയ്​തതായി ട്വീറ്റ് ചെയ്​തിരുന്നു. എന്നാൽ യഥാർഥത്തിൽ പ്രതിയെപിടികൂടാനായിരുന്നില്ല. ഇതിനെതിരേ വർധിച്ചുവരുന്ന രോഷത്തിനിടയിലാണ്​ സംസ്ഥാന തൊഴിൽ മന്ത്രി മല്ല റെഡ്ഡി പ്രതിയെ ഏറ്റുമുട്ടലിൽ കൊല്ലുമെന്ന്​ പ്രഖ്യാപിച്ചിരിക്കുന്നത്​.


'ബലാത്സംഗക്കാരനെയും കൊലപാതകിയെയും ഞങ്ങൾ പിടികൂടും. പിടികൂടിയതിന് ശേഷം ഏറ്റുമുട്ടൽ കൊല ഉണ്ടാകും'-മല്ല റെഡ്ഡി ചൊവ്വാഴ്​ച ഹൈദരാബാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.കൊലയാളിയെന്ന് കരുതുന്നയാളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്​. കുട്ടിയുടെ അയൽവാസിയായ പള്ളക്കൊണ്ട രാജു (30) എന്ന വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക്​ 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്​. സെപ്റ്റംബർ ഒമ്പതിന്​ ഹൈദരാബാദിലെ സിംഗരേണി കോളനിയിലെ വീട്ടിൽ നിന്നാണ്​ പെൺകുട്ടിയെ കാണാതായത്​. പിറ്റേന്ന്​​ കുട്ടിയുടെ മൃതദേഹം ബെഡ്​ഷീറ്റിൽ പൊതിഞ്ഞ നിലയിൽ അയൽപക്കത്ത്​ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതുമുതൽ പ്രതിയെ കാണാതായിരുന്നു.


ഇയാളെ അറസ്റ്റ് ചെയ്​തതായി പ്രാഥമിക റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാലിത്​ തെറ്റാണെന്ന് തെളിഞ്ഞപ്പോൾ, പ്രദേശത്ത് വൻ പ്രതിഷേധവും സംഘർഷവും ഉണ്ടായി. കോളനി നിവാസികൾ പെൺകുട്ടിയ്ക്കും കുടുംബത്തിനും നീതി ആവശ്യപ്പെട്ട് പ്രതിഷേധത്തിലാണ്​. മന്ത്രി കെ.ടി. രാമറാവു പ്രതിയെ അറസ്റ്റ് ചെയ്​തതായുള്ള ട്വീറ്റ്​ പിൻവലിക്കുകയും കുറ്റവാളിയെ പിടിക്കാൻ പൊതുജനങ്ങളുടെ സഹകരണം തേടുകയും ചെയ്​തു.

പ്രതിയുടെ ചിത്രം

'എ​െൻറ ട്വീറ്റ് തിരുത്താൻ ആഗ്രഹിക്കുന്നു. അയാളെ അറസ്റ്റ് ചെയ്​തതായി എനിക്ക് തെറ്റിദ്ധാരണയുണ്ടായി. തെറ്റായ പ്രസ്​താവനയിൽ ഖേദിക്കുന്നു. കുറ്റവാളി ഒളിവിലാണ്, ഹൈദരാബാദ് പോലീസ് അയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്​'-റാവു ട്വീറ്റ്​ ചെയ്​തു. ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ നിരവധി രാഷ്ട്രീയക്കാരും പ്രവർത്തകരും സിനിമാ താരങ്ങളും പ്രതികരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyderabadencounterMinisterrape kill
News Summary - As Hyderabad Hunts For 6-Year-Old's Killer, Minister's "Encounter" Threat
Next Story