Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവായുമലിനീകരണം...

വായുമലിനീകരണം അപകടകരമായ തോതിലേക്ക്​; ഡൽഹിയിൽ വാഹന ഉപയോഗം നിയന്ത്രിക്കണമെന്ന്​ നിർദേശം

text_fields
bookmark_border
വായുമലിനീകരണം അപകടകരമായ തോതിലേക്ക്​; ഡൽഹിയിൽ വാഹന ഉപയോഗം നിയന്ത്രിക്കണമെന്ന്​ നിർദേശം
cancel

ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം അപകടകരമായ തോതിലേക്ക്​ കടന്നു. വായു ഗുണനിലവാര സൂചികയിൽ തോത്​ 500 കടന്നതോടെയാണ്​ നഗരം അതീവഗുരുതരാവസ്ഥയിലേക്ക്​ കടന്നത്​. സർക്കാർ-സ്വകാര്യ ഓഫീസുകൾ വാഹന ഉപയോഗം നിയന്ത്രിക്കണമെന്ന്​ സർക്കാർ നിർദേശിച്ചിട്ടുണ്ട്​. വാഹന ഉപയോഗം 30 ശതമാനമെങ്കിലും കുറക്കണമെന്നാണ്​ നിർദേശം.

വായുമലിനീകരണം രൂക്ഷമായതോടെ കൂടുതൽ കർശനമായ നടപടികളി​േലക്ക്​ അധികൃതർ കടക്കുമെന്നാണ്​ സൂചന. ട്രക്കുകൾ ഡൽഹിയിലേക്ക്​ കടക്കുന്നത്​ നിരോധിക്കാനും വാഹനങ്ങൾക്ക്​ ഒറ്റ-ഇരട്ടയക്ക നിയന്ത്രണം കൊണ്ടു വരാനും പദ്ധതിയുണ്ട്​. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കും. ഡൽഹി വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹരജി ഇന്ന്​ സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്​.

ദീപാവലി ആഘോഷങ്ങൾക്ക്​ ശേഷമാണ്​ ഡൽഹിയിലെ വായുമലിനീകരണ തോത്​ അപകടകരമായ അവസ്ഥയിലേക്ക്​ എത്തിയത്​. ദീപാവലി ആഘോഷങ്ങൾക്കൊപ്പം പഞ്ചാബ്​, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കാൻ തുടങ്ങിയതും മലിനീകരണത്തിന്‍റെ തോത്​ ഉയർത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi pollution
News Summary - As Delhi pollution nears emergency level, CPCB advises people to skip outdoors, cut vehicle use
Next Story