Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ കുതിക്കു​േമ്പാൾ രാജ്യത്ത്​ വാക്​സിൻ ക്ഷാമം; സ്​റ്റോക്കുണ്ടെന്ന്​ കേന്ദ്രം
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​...

കോവിഡ്​ കുതിക്കു​േമ്പാൾ രാജ്യത്ത്​ വാക്​സിൻ ക്ഷാമം; സ്​റ്റോക്കുണ്ടെന്ന്​ കേന്ദ്രം

text_fields
bookmark_border

മുംബൈ: രണ്ടാം തരംഗമായി രാജ്യത്ത്​ കോവിഡ്​ തകർത്തുകുതിക്കു​േമ്പാൾ വിവാദം വാക്​സിനെ ചൊല്ലി. ആവശ്യത്തിന്​ സ്​റ്റോക്കില്ലാത്തതിനാൽ ചില സംസ്​ഥാനങ്ങളിൽ വാക്​സിൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടിയെന്ന വാർത്തക്കു പിന്നാലെയാണ്​ മതിയായ അളവിൽ വാക്​സിൻ രാജ്യത്തില്ലെന്ന വാർത്തക്ക്​ പ്രചാരമേറുന്നത്​. എന്നാൽ, 5.5 ദിവസത്തേക്ക്​ എല്ലാ സംസ്​ഥാനങ്ങളിലും നൽകാൻ വാക്​സിൻ ഉണ്ടെന്ന്​ കേന്ദ്രം പറയുന്നു. ഒരാഴ്ചത്തേക്കുകൂടിയുള്ളവ വിതരണത്തിനായി സജ്ജവുമാണ്​.

അതേ സമയം, ആന്ധ്ര പ്രദേശ്​, ഒഡിഷ, ബിഹാർ, മഹാരാഷ്​ട്ര, ഛത്തീസ്​ഗഢ്​, ഝാർഖണ്ഡ്​ തുടങ്ങിയ സംസ്​ഥാനങ്ങളിൽ വാക്​സിൻ ഇത്രയും ദിവസത്തേക്ക്​ ഇല്ലെന്ന്​ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകളെ ഉദ്ധരിച്ച്​ റിപ്പോർട്ടുകൾ പറയുന്നു. ആന്ധ്രയിലും ബിഹാറിലും രണ്ടു ദിവസത്തേക്കു കൂടി തികച്ചില്ലെന്നാണ്​ സൂചന. രാജ്യത്ത്​ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണം അര ലക്ഷത്തിനു മുകളിലുള്ള മഹാരാഷ്​ട്രയിൽ പക്ഷേ, ആവശ്യത്തിനില്ലെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. സംസ്​ഥാനത്തുമാത്രം 100 വാക്​സിൻ കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി അടച്ചുപൂട്ടിയിരുന്നു. ഗോണ്ടിയ, അകോല, യവറ്റമൽഏ ബുൽഡാന തുടങ്ങിയ ജില്ലകളിൽ ഒരു ദിവസത്തേക്ക്​ കൂടി വാക്​സിൻ സ്​റ്റോക്കില്ലെന്ന്​ റിപ്പോർട്ട്​ പറയുന്നു. വൈറസ്​ ബാധ അത്രക്ക്​ ഗുരുതരമല്ലാത്ത മധ്യപ്രദേശ്​, ഗുജറാത്ത്​, ഉത്തർ പ്രദേശ്​, ഹരിയാന സംസ്​ഥാനങ്ങൾക്ക്​ മഹാരാഷ്​ട്രയെക്കാൾ കൂടുതൽ വാക്​സിൻ നൽകിയതായും ​ആരോപണമുണ്ട്​.

പ്രതിദിനം 36 ലക്ഷം പേരിലാണ്​ രാജ്യത്ത്​ കുത്തിവെപ്പ്​ നൽകുന്നത്​. ഇതുവരെയായി ഒമ്പതു കോടിയിലേറെ പേർ വാക്​സിനെടുത്തിട്ടുണ്ട്​.

നിലവിൽ 1.96 കോടി വാക്​സിനുകളാണ്​ സ്​റ്റോക്കുള്ളത്​. നാലു കോടിയിലേറെ വിതരണത്തിനൊരുങ്ങിയതായി ​േകന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ പറയുന്നു. വിവിധ സംസ്​ഥാനങ്ങൾ പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ്​ വ്യാഴാഴ്ച മന്ത്രിയുടെ വിശദീകരണം. ഒരാഴ്ചത്തേക്ക്​ 40 ലക്ഷം ഡോസ്​ അനുവദിക്കണമെന്ന്​ മഹാരാഷ്​ട്ര ആവശ്യപ്പെട്ടു കഴിഞ്ഞു.

ആറു കോടിയിലേറെ വാക്​സിനുകൾ ഇതിനകം വിദേശത്തേക്ക്​ കയറ്റി അയച്ച ഇന്ത്യ മൊത്തം 200 കോടിയുടെ കയറ്റുമതിയാണ്​ ലക്ഷ്യമിടുന്നത്​. കൊവാക്​സ്​ വാക്​സിന്‍റെ പ്രധാന നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യയാണ്​ ഇവയിലേറെയും നിർമിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Centrevaccine shortagecovid
News Summary - As covid surge, rumours of vaccine shortage, Centre says enough stock is there
Next Story