Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​...

കോവിഡ്​ അതിതീവ്രവ്യാപനം: നാല്​ മണിക്കൂറിനിടെ മോദിയുടെ മൂന്ന്​ നിർണായക യോഗങ്ങൾ ഇന്ന്​

text_fields
bookmark_border
narendra modi
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ നിർണായക യോഗങ്ങൾ വിളിച്ച്​ പ്രധാനമന്ത്രി നരേ​​ന്ദ്ര മോദി. ​നിർണായകമായ മൂന്ന്​ യോഗങ്ങളിലാണ്​ പ്രധാനമന്ത്രി ഇന്ന്​ പ​ങ്കെടുക്കുക. വിഡിയോ കോൺഫറൻസിലൂടെയാവും മോദി യോഗത്തിൽ പ​ങ്കെടുക്കുക.

രാവിലെ 9 മണിക്ക്​ കോവിഡുമായി ബന്ധപ്പെട്ട പതിവ്​ അവലോകന യോഗമുണ്ടാകും. രാജ്യത്തെ കോവിഡ്​ സ്ഥിതി വിലയിരുത്തുകയാണ്​ യോഗത്തിന്‍റെ ലക്ഷ്യം. 10 മണിക്ക്​ കോവിഡ്​ അതിരൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി ചർച്ച നടത്തും. ഉച്ചക്ക്​ 12.30ന്​ രാജ്യത്തെ പ്രമുഖ ഓക്​സിജൻ നിർമാതാക്കളുമായി ചർച്ച നടത്തും. ഓക്​സിജൻ ലഭ്യത ഉറപ്പാക്കുകയാണ്​ ലക്ഷ്യം.

കോവിഡ്​ അതിവേഗം രാജ്യത്ത്​ പടരു​േമ്പാഴും പശ്​ചിമബംഗാളിലെ തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾ റദ്ദാക്കി കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകാൻ മോദി തയാറായിരുന്നില്ല. വിമർശനങ്ങൾ ശക്​തമായതിനെ തുടർന്ന്​ കഴിഞ്ഞ ദിവസമാണ്​ പശ്​ചിമബംഗാളിലെ തെരഞ്ഞെടുപ്പ്​ റാലി മോദി റദ്ദാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - As Covid-19 Batters India, PM Modi Lines Up 3 Crucial Meetings in 4 Hours Today
Next Story