Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ മുക്​തരെ ഇൻഷുറൻസ്​ കമ്പനിക്കാർക്ക്​ പേടി; പുതുക്കാൻ ആറു മാസം വരെ കാത്തിരിക്കണം
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ മുക്​തരെ...

കോവിഡ്​ മുക്​തരെ ഇൻഷുറൻസ്​ കമ്പനിക്കാർക്ക്​ പേടി; പുതുക്കാൻ ആറു മാസം വരെ കാത്തിരിക്കണം

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ ബാധ രാജ്യത്ത്​ എല്ലാ നിയന്ത്രണവും വിട്ട്​ പെരുകുന്നതിൽ നെഞ്ചുപൊട്ടി ഇൻഷുറൻസ്​ കമ്പനികളും. രോഗ മുക്​തർ​ പുതുതായി ഇൻഷുറൻസ്​ പരിരക്ഷക്ക്​ അപേക്ഷ നൽകിയാൽ മൂന്നു മുതൽ ആറു മാസം വരെ കാത്തിരിക്കാൻ നിർദേശിക്കുകയാണെന്ന്​ റിപ്പോർട്ടുകൾ പറയുന്നു.

കോവിഡ്​ കേസുകളിൽ ആശുപത്രി ബില്ല്​ നൽകാനും കമ്പനികൾ വിസമ്മതിക്കുന്നതായി വ്യാപക പരാതിയുണ്ട്​. കാഷ്​ലെസ്​ സംവിധാന പ്രകാരമുള്ള ഇൻഷുറൻസ്​ ആണെങ്കിൽ രോഗി ആശുപത്രി വിട്ട്​ രണ്ടു മണിക്കൂറിനിടെ തുക കമ്പനി നൽകണമെന്നാണ്​ വ്യവസ്​ഥ. ഇത്​ നൽകുന്നി​ല്ലെന്നാണ്​ ആക്ഷേപം. രോഗവ്യാപന തോത്​ കുത്തനെ കൂടുന്ന സാഹചര്യത്തിൽ പുതുതായി കോവിഡ്​ പോളിസികൾ നൽകാനും കമ്പനികൾ മടിക്കുകയാണ്​.

രാജ്യത്തെ കണക്കുകൾ പ്രകാരം 1.87 കോടി പേർക്കാണ്​ ഇതുവരെ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതിൽ 1.53 കോടി പേർ രോഗമുക്​തരായി. ഇത്രയും പേർക്ക്​ കോവിഡിനു ശേഷം ഇന്ഷുറൻസ്​ കവറേജ്​ ലഭിക്കാൻ നിർ​ദിഷ്​ട കാലാവധി കാത്തിരിക്കണമെന്നാണ്​ കമ്പനികൾ നിർദേശിക്കുന്നത്​. രോഗം മൂലം മറ്റു സങ്കീർണതകൾ ശരീരത്തെ പിടികൂടി ഗുരുതരാവസ്​ഥയിലാകുന്ന പക്ഷം വലിയ തുക നൽകേണ്ടിവരുമോയെന്നാണ്​ കമ്പനികളുടെ ആധി.

കോവിഡ്​ രണ്ടാം തരംഗത്തിൽ വ്യാപന തോത്​ കൂടിയെന്നു മാത്രമല്ല, മരണ നിരക്കും ഉയർന്നതാണ്​ ഇൻഷുറൻസ്​ കമ്പനികളെ ആശങ്കയിലാക്കുന്നത്​.

2021 മാർച്ച്​ വരെ കോവിഡ്​ ഇൻഷുറൻസ്​ ​െക്ലയിമുകളിൽ 54 ശതമാനമാണ്​ കമ്പനികൾ പണം നൽകിയത്​. 14,608 കോടി നൽകേണ്ടതിൽ 7,900 കോടി. 9,96,804 പേർ കോവിഡ്​ ​െക്ലയിമുകൾക്ക്​ ​​അപേക്ഷ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InsuranceCovidClaim
News Summary - As claims rise, insurers go slow on covering Covid-recovered
Next Story