
മയക്കുമരുന്ന് കേസ്; ആര്യൻ ഖാൻ ജയിലിൽ തുടരും, ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും
text_fieldsന്യൂഡൽഹി: മുംബൈ ആഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ജയിലിൽ തുടരും. ജാമ്യാപേക്ഷ ബുധനാഴച കോടതി വീണ്ടും പരിഗണിക്കും.
വെള്ളിയാഴ്ച മുംബൈ കോടതി ആര്യൻ ഖാന് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് ആര്യൻ ഖാനെയും മറ്റ് ഏഴുപേരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.
ഒക്ടോബർ രണ്ടിനാണ് മുംബൈ തീരത്തെത്തിയ കോർഡലിയ കപ്പലിൽ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാനും സുഹൃത്തുക്കളും അറസ്റ്റിലാകുന്നത്.
ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷക്കൊപ്പം അർബാസ് മെർച്ചന്‍റ്, മൊഹക് ജസ്വാൾ, നൂപുർ സരിക, മൂൺമൂൺ ധമേച്ച് എന്നിവരുടെ ജാമ്യാപേക്ഷയും ബുധനാഴ്ച പരിഗണിക്കും.
ആര്യൻ ഖാന് പുറമെ അർബാസ് മെർച്ചന്‍റ്, മൂൺമൂൺ ധമേച്ച, വിക്രാന്ത് ചോക്കർ, ഇസ്മീത് സിങ്, നൂപുർ സരിക, ഗോമിത് ചോപ്ര, മൊഹക് ജസ്വാൾ എന്നിവരെയാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ഒക്ടോബർ മൂന്നിന് ഇവരുടെ അറസ്റ് രേഖപ്പെടുത്തി.
വെള്ളിയാഴ്ച ആര്യന്‍ ഖാനെ ആർതർ റോഡ് സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. കൂടാതെ കേസിലെ അഞ്ചുപേരും ആർതർ ജയിലിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
