Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഴുത്തുകാരനായി ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ; ഒരുങ്ങുന്നത് വെബ് സീരീസും ഫീച്ചർ ഫിലിമും

text_fields
bookmark_border
എഴുത്തുകാരനായി ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ; ഒരുങ്ങുന്നത് വെബ് സീരീസും ഫീച്ചർ ഫിലിമും
cancel

തന്റെ മകൻ ആര്യൻ ഖാന് അഭിനയത്തിൽ താൽപ്പര്യമില്ലെന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ നേരത്തേ വെളിപ്പെടുത്തിയിട്ടുള്ളതാണ്.

സിനിമാനിർമ്മാണവുമായി ബന്ധ​പ്പെട്ട സർഗാത്മക പ്രവർത്തന മേഖലയിലാണ് ആര്യന് കൂടുതൽ താൽപര്യമെന്നും ഷാരൂഖ് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. ഇത് ശരിവെക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വെബ് സീരീസ്, ഫീച്ചർ ഫിലിം എന്നിവക്കുള്ള കഥാരചനയിൽ മുഴുകിയിരിക്കുകയാണ് ആര്യൻ ഖാൻ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

ആമസോൺ പ്രൈമിനായുള്ള ഒരു വെബ് സീരീസും റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിനായി ഒരു ഫീച്ചർ ഫിലിമും ആണ് ഇപ്പോൾ ഒരുങ്ങുന്നത്. ആമസോൺ പ്രൈം തയ്യാറാക്കുന്ന സീരീസ് ഒരു കടുത്ത ആരാധകന്റെ ജീവിതത്തെക്കുറിച്ചാണെന്ന് പറയപ്പെടുന്നു. അതേസമയം ഫീച്ചർ ഫിലിം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രശസ്ത നോവലിസ്റ്റും തിരക്കഥാ കൃത്തുമായ ബിലാൽ സിദ്ധീഖിയുടെ ഒപ്പമാണ് രചന എന്നാണ് അറിയുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aryan Khan to make his debut as a writer; Working on a web series & feature film
Next Story