Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആര്യൻ കേസിലെ കോഴ...

ആര്യൻ കേസിലെ കോഴ വിവാദത്തിൽ മൊ​ഴി ന​ൽ​കാ​തെ ഒ​ഴി​ഞ്ഞു​മാറി​ പൂ​ജ ദ​ദ്​​ലാ​നി; അ​ഭ്യൂ​ഹ​മുയർത്തി ഷാ​റൂ​ഖ്​ ഖാന്‍റെ ഡ​ൽ​ഹി യാ​ത്ര

text_fields
bookmark_border
ആര്യൻ കേസിലെ കോഴ വിവാദത്തിൽ മൊ​ഴി ന​ൽ​കാ​തെ ഒ​ഴി​ഞ്ഞു​മാറി​ പൂ​ജ ദ​ദ്​​ലാ​നി; അ​ഭ്യൂ​ഹ​മുയർത്തി ഷാ​റൂ​ഖ്​ ഖാന്‍റെ ഡ​ൽ​ഹി യാ​ത്ര
cancel

മും​ബൈ: ആ​ര്യ​ൻ ഖാ​ൻ കേ​സി​ലെ കോ​ഴ വി​വാ​ദ​ത്തി​ൽ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി മും​ബൈ പൊ​ലീ​സിന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം (എ.​ടി.​എ​സ്). ന​ട​ൻ ഷാ​റൂ​ഖ്​ ഖാന്‍റെ മാ​നേ​ജ​ർ പൂ​ജ ദ​ദ്​​ലാ​നി മൊ​ഴി ന​ൽ​കാ​തെ ഒ​ഴി​ഞ്ഞു​മാ​റു​ന്ന​താ​ണ്​ പൊ​ലീ​സി​നെ കു​ഴ​ക്കു​ന്ന​ത്.

ആ​ര്യ​ൻ ഖാ​ൻ മ​യ​ക്കു​മ​രു​ന്നു​ കേ​സി​ലെ സാ​ക്ഷി പ്ര​ഭാ​ക​ർ സാ​യി​ലി‍െൻറ വെ​ളി​പ്പെ​ടു​ത്ത​ലി​ലാ​ണ്​ അ​ന്വേ​ഷ​ണം. വി​വാ​ദ 'ഡ​റ്റ​ക്​​ടി​വ്​' കി​ര​ൺ ഗോ​സാ​വി, സാം ​ഡി​സൂ​സ എ​ന്നി​വ​ർ പൂ​ജ​യെ ക​ണ്ട്​ 18 കോ​ടി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും അ​തി​ൽ എ​ട്ടു​ കോ​ടി നാ​ർ​കോ​ട്ടി​ക്​​ ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ.​സി.​ബി) സോ​ണ​ൽ ഡ​യ​റ​ക്​​ട​ർ സ​മീ​ർ വാ​ങ്ക​ഡെ​ക്കു​ള്ള​താ​ണെ​ന്നും മു​ൻ​കൂ​റാ​യി 50 ല​ക്ഷം വാ​ങ്ങി​യെ​ന്നു​മാ​ണ്​ പ്ര​ഭാ​ക​റി‍െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ.

സാം ​ഡി​സൂ​സ, പ്ര​ഭാ​ക​ർ സാ​യി​ൽ, സു​നി​ൽ പാ​ട്ടീ​ൽ എ​ന്നി​വ​ര​ട​ക്കം 15 ഒാ​ളം പേ​രു​ടെ മൊ​ഴി​യെ​ടു​ത്തെ​ങ്കി​ലും പൂ​ജ​യു​ടെ മൊ​ഴി ല​ഭി​ക്കാ​തെ കേ​സെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. എ​ൻ.​സി.​ബി പ്ര​ത്യേ​ക സം​ഘ​ത്തി​ന്​ മു​മ്പാ​കെ ആ​ര്യ​ൻ ഖാ​നും ഇ​തു​വ​രെ ഹാ​ജ​രാ​യി​ല്ല. ഷാ​റൂ​ഖ്​ ഖാ​ൻ അ​തീ​വ ര​ഹ​സ്യ​മാ​യി ഡ​ൽ​ഹി​ക്ക്​ പ​റ​ന്നെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ്​ ആ​ര്യ​നും പൂ​ജ​യും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കാ​തെ ഒ​ഴി​ഞ്ഞു മാ​റു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aryan Khan
News Summary - aryan case
Next Story