Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആര്യൻ കേസ്:...

ആര്യൻ കേസ്: എൻ.സി.ബിക്കെതിരെ മറ്റൊരു സാക്ഷികൂടി കോടതിയിൽ

text_fields
bookmark_border
ആര്യൻ കേസ്: എൻ.സി.ബിക്കെതിരെ മറ്റൊരു സാക്ഷികൂടി കോടതിയിൽ
cancel


മും​ബൈ: ആ​ര്യ​ൻ ഖാ​ൻ ഉ​ൾ​പ്പെ​ട്ട ആ​ഡം​ബ​ര ക​പ്പ​ലി​ലെ മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ നാ​ർ​കോ​ട്ടി​ക്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ​ക്ക്​ (എ​ൻ.​സി.​ബി) എ​തി​രെ ഒ​രു സാ​ക്ഷി​കൂ​ടി കോ​ട​തി​യി​ൽ. ആ​ര്യ​ൻ, അ​ർ​ബാ​സ്​ മ​ർ​ച്ച​ൻ​റ്​ എ​ന്നി​വ​രു​ടെ കൂ​ട്ടു​പ്ര​തി ആ​ചി​ത്​ കു​മാ​റി‍െൻറ വീ​ട്ടി​ൽ എ​ൻ.​സി.​ബി ന​ട​ത്തി​യ റെ​യ്​​ഡി​ന്​ സാ​ക്ഷി​യാ​യ സോ​നു മ​സ്​​കെ​യാ​ണ്​ പ്ര​ത്യേ​ക എ​ൻ.​ഡി.​പി.​എ​സ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ലി​ടു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ൻ.​സി.​ബി ഉ​ദ്യോ​ഗ​സ്​​ഥ​ർ ത​ന്നെ സാ​ക്ഷി​യാ​ക്കി​യ​താ​ണെ​ന്നും നാ​ലു​ രേ​ഖ​ക​ളി​ലും ഏ​താ​നും വെ​ള്ള​ക്ക​ട​ലാ​സി​ലും ക​വ​റു​ക​ളി​ലും ഒ​പ്പി​ടു​വി​ച്ചു​വെ​ന്നും എ​ഴു​തി​യ​ത്​ വാ​യി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും സോ​നു മ​സ്​​കെ ആ​രോ​പി​ച്ചു. ത‍െൻറ മൊ​ഴി​യെ​ടു​ക്കാ​ൻ എ​ൻ.​സി.​ബി വി​ളി​പ്പി​ച്ചു​വെ​ന്നും മൊ​ഴി​ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും കോ​ട​തി​യെ അ​റി​യി​ച്ചു. വി​ദേ​ശ​ത്ത്​ പ​ഠി​ക്കു​ന്ന ആ​ചി​ത്​ കു​മാ​റി​നെ ആ​ര്യ​ൻ, അ​ർ​ബാ​സ്​ എ​ന്നി​വ​രു​ടെ മൊ​ഴി​യെ തു​ട​ർ​ന്നാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തെ​ന്നാ​ണ്​ എ​ൻ.​സി.​ബി അ​വ​കാ​ശ​പ്പെ​ട്ട​ത്.




Show Full Article
TAGS:Aryan khan case NCB 
News Summary - Aryan case: Another witness in court against NCB
Next Story