Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജഡ്​ജ്​ ലോയയുടെയും​...

ജഡ്​ജ്​ ലോയയുടെയും​ മുണ്ടെയുടെയും മരണവും സിബി.ഐ അന്വേഷിക്കണമെന്ന്​ ശിവസേന

text_fields
bookmark_border
ജഡ്​ജ്​ ലോയയുടെയും​ മുണ്ടെയുടെയും മരണവും സിബി.ഐ അന്വേഷിക്കണമെന്ന്​ ശിവസേന
cancel

മുംബൈ: നടൻ സുശാന്ത്​ സിങ്​ രാജ്​പുത്തിന്‍റെത്​ മാത്രമല്ല, സൊഹ്​റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊലകേസിൽ പ്രത്യേക ജഡ്​ജിയായിരുന്ന ബി.എച്ച്​ ലോയയുടെയും ബി.ജെ.പി നേതാവ്​ ഗോപിനാഥ്​ മുണ്ടെയുടെയും മരണങ്ങളും സി.ബി.ഐ അന്വേഷിക്കണമെന്ന്​ ശിവസേന. ബിഹാർ സർക്കാറിന്‍റെ ശുപാർശയിൽ​ കേന്ദ്രം സുശാന്ത്​ സിങ്​ കേസ്​ സിബി.ഐക്ക്​ കൈമാറിയതിനോട്​ പ്രതികരിക്കവെ മുതിർന്ന ശിവസേന നേതാവായ മുൻ കേന്ദ്ര മന്ത്രിഅരവിന്ദ്​ സാവന്താണ്​ ആവശ്യമുന്നയിച്ചത്​.

ഈ മരണങ്ങങ്ങൾക്കു പിന്നിലെയും സത്യം പുറത്തുവരട്ടെയെന്ന്​ അദ്ദേഹം പറഞ്ഞു. ആരെങ്കിലും വിളിച്ചുപറയുന്ന മുറക്ക്​ കേസുകൾ സി.ബി.ഐക്ക്​ വിടുന്നത്​ ഭരണഘടനയോടുള്ള അവഗണനയാണ്​. കേസ്​ കൈമാറുന്നതിൽ ഫെഡറൽ സംവിധാനത്തിൽ കൃത്യമായ ചട്ടങ്ങളുണ്ട്​. മുംബൈ പൊലിസ്​ കേസ്​ അന്വേഷിക്കുന്നതിനിടെയുള്ള കേന്ദ്ര നടപടി അവരെ അപമാനിക്കുന്നതിന്​ സമമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സുശാന്ത്​ സിങ്​ കേസുമായി മറ്റ്​ രണ്ട്​ മരണങ്ങൾക്കും ബന്ധമില്ലെന്നും ശിവസേനയുടെ ആശയകുഴപ്പമാണ്​ പ്രകടമാകുന്നെതനനും ബി.ജെ.പി മഹാരാഷ്​ട്ര അധ്യക്ഷൻ ചന്ദ്രകാന്ത്​ പാട്ടീൽ പ്രതികരിച്ചു. 2014 ൽ മോദി സർക്കാറിൽ മന്ത്രിയായിരിക്കെ ഡൽഹിയിൽ വാഹനാപകടത്തിലാണ്​ ഗോപിനാഥ്​ മുണ്ടെ മരിച്ചത്. വോട്ട്​ യന്ത്രത്തിലെ തട്ടിപ്പ്​ തിരിച്ചറിഞ്ഞ മുണ്ടെയെ കൊലപെടുത്തിയതാണെന്ന്​ ആരോപണമുയർന്നിരുന്നു.

സൊഹ്​റാബുദ്ദീൻ കേസിൽ ജഡ്​ജിയായിരിക്കെ നാഗ്​പുരിൽ സഹപ്രവർത്തകയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ചെന്ന ജഡ്​ജി ലോയ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചെന്നാണ്​ അവകാശവാദം. എന്നാൽ, ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brijgopal Harkishan Loyagopinath mundesusanth singh rajputloya
Next Story