Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെജ്രിവാൾ നാലാം തവണയും മുഖ്യമന്ത്രിയാകുമെന്ന് മുഖ്യമന്ത്രി അതിഷി

text_fields
bookmark_border
Atishi
cancel

ന്യൂഡൽഹി: ഡൽഹിയിൽ വൻ ഭൂരിപക്ഷത്തിൽ അരവിന്ദ് കെജ് രിവാൾ നാലാം തവണയും മുഖ്യമന്ത്രിയാകുമെന്ന് എ.എ.പി നേതാവും മുഖ്യമന്ത്രിയുമായ അതിഷി. ഡൽഹിയിലേത് സാധാരണ തെരഞ്ഞെടുപ്പല്ലെന്നും നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണെന്നും അതിഷി ചൂണ്ടിക്കാട്ടി.

ജോലിയും ഗുണ്ടായിസവും തമ്മിലുള്ള പോരാട്ടമാണ്. കൽക്കാജി മണ്ഡലത്തിലെയും ഡൽഹിയിലെ മുഴുവൻ ജനങ്ങളും ആം ആദ്മി പാർട്ടിക്കും അരവിന്ദ് കെജ്‌രിവാളിനുമൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും അതിഷി വ്യക്തമാക്കി.

ആം ആദ്മി പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ സാമ്പത്തിക ശേഷിയോ അധികാരമോ ഇല്ലായിരുന്നു. ആം ആദ്മി പാർട്ടിക്ക് രാഷ്ട്രീയത്തിൽ വിജയിക്കാനാകുമെന്ന് അന്ന് ആരും കരുതിയിരിക്കില്ലെന്നും അതിഷി ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ ആം ആദ്മി സർക്കാർ തുടരുമെന്ന് മനീഷ് സിസോദിയ പറഞ്ഞു. സഖ്യസർക്കാർ സാധ്യതകളെ കുറിച്ച് ഇപ്പോൾ ചർച്ചക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arvind Kejriwal will become Delhi CM for fourth term with huge majority: Atishi
Next Story