Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒമ്പതു ദിവസത്തെ സമരം:...

ഒമ്പതു ദിവസത്തെ സമരം: കെജ്​രിവാളിന്​ അനാരോഗ്യമെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
ഒമ്പതു ദിവസത്തെ സമരം: കെജ്​രിവാളിന്​ അനാരോഗ്യമെന്ന്​ റിപ്പോർട്ട്​
cancel

ന്യൂഡൽഹി: ലഫ്​. ഗവർണർ അനിൽ ബൈജാ​​​െൻറ വസതിയിൽ ഒമ്പതു ദിവസം കുത്തിയിരിപ്പ്​ സമരം നടത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്​ ശാരീരികാസ്വാസ്​ഥ്യമെന്ന്​ റിപ്പോർട്ട്​. സമരം അവസാനിപ്പിച്ച ശേഷം ഇന്ന്​ നടക്കേണ്ടിയിരുന്ന മുഖ്യമന്ത്രിയുടെ യോഗങ്ങളും പരിപാടികളും റദ്ദാക്കിയിട്ടുണ്ട്​. അരവിന്ദ്​ കെജ്​രിവാൾ വിളിച്ച ​െഎ.എ.എസ്​ ഉദ്യോഗസ്​ഥരുടെ യോഗവും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ​

ഒമ്പതു ദിവസത്തെ സമരം മുഖ്യമന്ത്രിയുടെ ആരോഗ്യത്തെ ബാധിച്ചുവെന്നാണ്​ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. രാവിലെയും വൈകീട്ടും പതിവായി ചെയ്​തിരുന്ന നടത്തം ഇൗ ദിവസങ്ങളിൽ ഒഴിവാക്കിയതും ക്രമം തെറ്റിയ ഭക്ഷണരീതിയും മൂലം രക്​തത്തിലെ പഞ്ചസാരയുടെ അളവ്​ ക്രമാതീതമായി ഉയർന്നിട്ടുണ്ട്​. 

49കാരനായ കെജ്​രിവാൾ പ്രമേഹ ​േരാഗിയാണ്​. കൃത്യമായ ഭക്ഷണ ക്രമീകരണവും വ്യായാമവും മൂലമാണ്​ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തിയിരുന്നത്​. ദിവസം രണ്ടു നേരം ഒരു മണിക്കൂർ വീതം നടക്കുകയും സന്തുലിതമായ ഭക്ഷണം മാത്രം കഴിക്കുകയും ചെയ്​താണ്​ പ്രമേഹം നിയന്ത്രിക്കുന്നത്​. എന്നാൽ കുത്തിയിരിപ്പ്​ സമരം അദ്ദേഹത്തി​​​െൻറ പതിവുകൾ തെറ്റിക്കുകയും ഇത്​ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയുമായിരുന്നു. 

െഎ.എ.എസ്​ ഉദ്യോഗസ്​ഥർ ജോലിയിൽ സഹകരിക്കുന്നി​െല്ലന്ന്​ ആരോപിച്ചായിരുന്നു ഒമ്പതു ദിവസം നീണ്ട സമരം നടത്തിയത്​. പിന്നീട്​ ലഫ്​. ഗവർണറുമായി നടത്തിയ ചർച്ചയിൽ പ്രശ്​നങ്ങൾ പരിഹരിക്കുകയും ഉദ്യോഗസ്​ഥരുമായി ഇന്ന്​ കൂടിക്കാഴ്​ച തീരുമാനിക്കുകയുമായിരുന്നു.  ഇതാണ്​ മുഖ്യമന്ത്രിയുടെ അനാരോഗ്യം മൂലം റദ്ദാക്കിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kejriwalmalayalam newsunwellKejiriwal Strike
News Summary - Arvind Kejriwal "Unwell" After 9-Day Sit-In -India News
Next Story