Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർഷക പ്രക്ഷോഭകരെ സന്ദർശിക്കുമെന്ന്​ കെജ്​രിവാൾ; വൈകുന്നേരം സിങ്കുവിലെത്തും

text_fields
bookmark_border
ഈ മാസം ഇത്​ രണ്ടാം തവണയാണ്​ കെജ്​രിവാൾ പ്രക്ഷോഭകരുടെ അടുത്തെത്തുന്നത്​
കർഷക പ്രക്ഷോഭകരെ സന്ദർശിക്കുമെന്ന്​ കെജ്​രിവാൾ; വൈകുന്നേരം സിങ്കുവിലെത്തും
cancel

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ഞായറാഴ്ച​ വൈകുന്നേരം ആറിന്​ കർഷക പ്രക്ഷോഭകരെ സന്ദർ​ശിക്കും. ഈ മാസം ഇത്​ രണ്ടാം തവണയാണ്​ കെജ്​രിവാൾ പ്രക്ഷോഭകരുടെ അടുത്തെത്തുന്നത്​. ആയിരക്കണക്കിന് കർഷകർ ഒരു മാസത്തിലേറെയായി തമ്പടിച്ചിരിക്കുന്ന ദില്ലിക്കും ഹരിയാനയ്ക്കും ഇടയിലെ സിങ്കു അതിർത്തിയാണ്​ ഇന്ന്​​ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സന്ദർശിക്കുന്നത്​.


ദില്ലി സർക്കാരിന്‍റെ പഞ്ചാബി അക്കാദമി സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ 'ഷഹീദി ദിവാസ്' ആഘോഷിക്കുന്നതിന്‍റെ ഭാഗമായി സന്ദർശന വേളയിൽ കെജ്‌രിവാൾ സ്തുതിഗീതങ്ങൾ ആലപിക്കും. ഒമ്പതാമത്തെ സിഖ് ഗുരുവിന്‍റെ രക്തസാക്ഷിത്വവും ത്യാഗവും അടയാളപ്പെടുത്തുന്നതിനാണ് ഷഹീദി ദിവസ് ആചരിക്കുന്നത്.കർഷകർക്കായി ഭക്ഷണവും മറ്റ്​ ക്രമീകരണങ്ങളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ തവണ സന്ദർശിച്ച​പ്പോൾ 'ഞാൻ ഇവിടെ വന്നത് മുഖ്യമന്ത്രിയായിട്ടല്ല, ഒരു സേവകൻ എന്ന നിലയിലാണ്. കർഷകർ ഇന്ന് പ്രതിസന്ധിയിലാണ്. ഞങ്ങൾ അവരോടൊപ്പം നിൽക്കും' എന്നാണ്​ കെജ്​രിവാൾ പറഞ്ഞിരുന്നത്​. കർഷകരുടെ പ്രതിഷേധത്തിന് പിന്തുണ നൽകിയ നിരവധി പ്രതിപക്ഷ നേതാക്കളിൽ ഒരാളാണ് കെജ്‌രിവാൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story