Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.ഡിയുടെ സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാതെ കെജ്‌രിവാൾ

text_fields
bookmark_border
aravind kejriwal
cancel
camera_alt

കെജ്രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഇ.ഡിയുടെ നിർദേശം തള്ളി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നാലാം തവണയാണ് ഇ.ഡി സമന്‍സ് അയക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി വ്യാഴാഴ്ച അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ താൻ പ്രതിയല്ലെങ്കിൽ എന്തിനാണ് സമൻസ് അയച്ചതെന്ന് ചോദിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇ.ഡിക്ക് മറുപടി നൽകി. നിയമപ്രകാരം ചെയ്യേണ്ടതെന്തും ചെയ്യുമെന്നതായിരുന്നു സമന്‍സിനെ കുറിച്ചുള്ള ചോദ്യത്തിന് കെജ്രിവാളിന്റെ മറുപടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താതിരിക്കാന്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനാണ് ഇ.ഡിയുടെ പദ്ധതിയെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് ഇ.ഡി അന്വേഷണം നടക്കുന്നത്. വിവാദമായതോടെ 2023 ജൂലൈയില്‍ സര്‍ക്കാര്‍ മദ്യനയം പിന്‍വലിച്ചിരുന്നു. സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ ഏപ്രിലില്‍ കെജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു. മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയും മറ്റൊരു മുന്‍മന്ത്രി സഞ്ജയ് സിങ്ങും കേസില്‍ അറസ്റ്റിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arvind Kejriwal skips probe agency ED summons again, says 'arrest only motive'
Next Story