Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെജ്‌രിവാൾ എല്ലാ ആഴ്ചയും ഭഗവന്ത് മാന്നിന് ഒരു പെട്ടി മദ്യം അയക്കുന്നു -സുഖ്ബീർ സിങ് ബാദൽ

text_fields
bookmark_border
Kejriwal sends a box of liquor to Punjab CM Mann every week: Sukhbir Singh Badal
cancel
camera_alt

സുഖ്ബീർ സിങ് ബാദൽ

Listen to this Article

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ എല്ലാ ആഴ്ചയും ഡൽഹിയിൽ നിന്ന് ഒരു പെട്ടി മദ്യം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്നിന് അയക്കാറുണ്ടെന്ന് അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദൽ.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് പഞ്ചാബിൽ ഭരണം നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെജ്‌രിവാൾ എല്ലാ ആഴ്ചയും മാന്നിന് ഒരു പെട്ടി മദ്യം അയച്ച് നൽകുകയും കെജ്‌രിവാൾ ഭരിച്ച് കൊണ്ടിരിക്കുമ്പോൾ സർക്കാർ ഓഫീസിലിരുന്ന് മദ്യം ആസ്വദിക്കാൻ മാന്നിനോട് പറയുകയും ചെയ്യുന്നു- സുഖ്ബീർ സിങ് പറഞ്ഞു.

പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ മരണത്തിന് കാരണം എ.എ.പി സർക്കാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മൂസെവാലയുടെ സുരക്ഷ പിൻവലിച്ചെന്ന് പ്രഖ്യാപിച്ചതിലൂടെ സർക്കാർ അദ്ദേഹത്തിന്‍റെ ശത്രുക്കൾക്ക് ഒരു അവസരം നൽകുകയായിരുന്നു. അതാണ് അദ്ദേഹത്തിന്‍റെ മരണ കാരണമെന്ന് സുഖ്ബീർ സിങ് കുറ്റപ്പെടുത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arvind Kejriwal sends a box of liquor to Punjab CM Mann every week: Sukhbir Singh Badal
Next Story