Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ്​ സെക്രട്ടറിയെ...

ചീഫ്​ സെക്രട്ടറിയെ ആക്രമിച്ച കേസ്​: കെജ്​രിവാളിന്​ സമൻസ്​

text_fields
bookmark_border
ചീഫ്​ സെക്രട്ടറിയെ ആക്രമിച്ച കേസ്​: കെജ്​രിവാളിന്​ സമൻസ്​
cancel

ന്യൂഡല്‍ഹി: ഡൽഹി ചീഫ്​ സെക്രട്ടറി അൻഷു പ്രകാശിനെ കൈയേറ്റം ചെയ്​തുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്​ കോടതി സമൻസ്​ അയച്ചു. ഒക്​ടോബർ 25 നകം ഹാജരാകണമെന്ന്​ നിർദേശിച്ച്​ പാട്യാല ഹൗസ്​ കോടതിയാണ്​ സമൻസ്​ അയച്ചിരിക്കുന്നത്​.

കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആം ആദ്മി പാര്‍ട്ടിയുടെ 11 എം.എല്‍.എമാർ എന്നിവർക്കാണ്​​ ഹാജരാകൽ നോട്ടീസ്​ നൽകിയിരിക്കുന്നത്​. ഇവർക്കെതിരെ ഡല്‍ഹി ​പൊലീസ് നേരത്തെ പാട്യാല ഹൗസ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

അമാനത്തുള്ള ഖാൻ, പ്രകാശ്​ ജർവാൾ, നിതിൻ ത്യാഗി, റിതു രാജ്​ ഗോവിന്ദ്​, സഞ്​ജീവ്​ ഝാ, അജയ്​ ദത്ത്​, രാജഷ്​ റിഷി, രാജേഷ്​ ഗുപ്​ത, മദൻ ലാൽ, പ്രവീൺ കുമാർ, ദിനേഷ്​ മോഹാനിയ എന്നിവരാണ്​ കേസിൽ പ്രതി ചേർക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി എം.എൽ.എമാർ. കെജ്​രിവാളും സിസോദിയയും എം.എൽ.എമാരും ഗൂഢാലോചന നടത്തി ചീഫ്​ സെക്രട്ടറിയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയ​ും ചെയ്​തുവെന്നാണ് പൊലീസ്​ സമർപ്പിച്ച 3000 പേജുള്ള കുറ്റപത്രത്തിൽ ​പറയുന്നത്​.

ഫെബ്രുവരി 19 ന് രാത്രി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ച് അദ്ദേഹത്തി​​​​െൻറ സാന്നിധ്യത്തില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ തന്നെ മര്‍ദ്ദിച്ചുവെന്ന്​ ആരോപിച്ചാണ്​ ചീഫ് സെക്രട്ടറി പരാതി നൽകിയത്​. രാത്രി വൈകി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ ഔദ്യോഗിക വസതിയില്‍ എത്തിയപ്പോഴായിരുന്നു മര്‍ദ്ദനമെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ ആരോപണങ്ങള്‍ കെജ്‌രിവാളും എം.എൽ.എമാരും നിഷേധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief secretaryArvind Kejriwalmanish sisodiaSummonedassault case
News Summary - Arvind Kejriwal, Manish Sisodia Among 13 Summoned in Delhi Chief Secretary Assault Case- India news
Next Story