Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Delhi Air Pollution
cancel
Homechevron_rightNewschevron_rightIndiachevron_rightമലിനീകരണ പരാതികൾ...

മലിനീകരണ പരാതികൾ തീർപ്പാക്കാൻ ഡൽഹിയിൽ ​'ഗ്രീൻ ഡൽഹി' മൊബൈൽ ആപ്​

text_fields
bookmark_border

ന്യൂഡൽഹി: മലിനീകരണത്തിന്​ കാരണമാകുന്ന പ്രവർത്തനങ്ങൾ സർക്കാറി​െൻറ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ​'ഗ്രീൻ ഡൽഹി' മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി ഡൽഹി സർക്കാർ. സംസ്​ഥാനത്തെ മലിനീകരണം കുറക്കുന്നതിന്​ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും ജനങ്ങളുടെ പിന്തുണ ഇല്ലാതെ സാധ്യമാകില്ലെന്നും ആപ്​ പുറത്തിറക്കി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ പറഞ്ഞു.

മലീനീകരണത്തിന്​ കാരണമാകുന്ന ചിത്രങ്ങളോ വിഡിയോ എടുത്തശേഷം മൊബൈൽ ആപ്ലിക്കേഷനുകളിൽ അപ്​ലോഡ്​ ചെയ്യാം. ആപ്ലിക്കേഷൻ സ്​ഥലം കണ്ടെത്തുകയും പരാതി സ്വമേധയാ ബന്ധപ്പെട്ട സ്​ഥലത്തെ അധികാരികൾക്ക്​ പോകുകയും ചെയ്യും. പരാതി തീർപ്പാക്കുന്നത്​ സമയബന്ധിതമായി നടപ്പാക്കും. പരാതി പരിഗണിച്ച ശേഷം ബന്ധപ്പെട്ട അധികാരകൾ ചിത്രം പോസ്​റ്റ്​ ചെയ്യുകയും വേണം. ഗൂഗ്​ൾ പ്ലേ സ്​റ്റോറിൽനിന്ന്​ ആപ് ഡൗൺലോഡ്​ ചെയ്യാമെന്നും കെജ്​രിവാൾ അറിയിച്ചു.

പരാതികളുടെ നിലവിലെ സ്​ഥിതി നിരീക്ഷിക്കുന്നതിനായി ഡൽഹി സെക്രട്ടറിയറ്റിൽ ഗ്രീൻ വാർ റൂം തയാറാക്കിയിട്ടുണ്ട്​. 70ഒാളം ഗ്രീൻ മാർഷലുകൾ പ്രവർത്തനങ്ങളിൽ പങ്കുചേരും -കെജ്​രിവാൾ കൂട്ടിച്ചേർത്തു.

മുൻ വർഷങ്ങളെ അപേക്ഷിച്ച്​ കനത്ത വായു മലിനീകരണത്തിലൂടെയാണ്​ ഡൽഹി ഇപ്പോൾ കടന്നുപോകുന്നത്​. വായുമലിനീകരണം രൂക്ഷമായതോടെ സർക്കാറിനെതിരെ പ്രതിഷേധവും രൂക്ഷമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalDelhi PollutionGreen Delhi app
News Summary - Arvind Kejriwal launches Green Delhi app to redress pollution complaints
Next Story