കെജ്രിവാളിെൻറ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം. ഇമെ യിലിലൂടെയാണ് സന്ദേശം എത്തിയത്. ഇമെയിൽ ബുധനാഴ്ച ലഭിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വര ുന്നത് ഇന്നാണ്.
സന്ദേശം ലഭിച്ച വിവരം മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി ഡൽഹി പൊലീസ് കമീഷണർ അമുല്യ പട്നായിക്കിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് വ്യത്തങ്ങൾ സൂചിപ്പിച്ചു. ഭീഷണിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മകളുടെ സുരക്ഷക്കായി ഒരു പൊലീസുകാരനെ നിയോഗിച്ചിട്ടുണ്ട്.
ഇമെയിലിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി ഡൽഹി പൊലീസ് വ്യക്തമാക്കി. സൈബർ സെല്ലിലെ പ്രത്യേക സംഘമാവും കേസ് അന്വേഷിക്കുക. ഇമെയിലിെൻറ െഎ.പി അഡ്രസ് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.