Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കോവിഡ് ലക്ഷണം
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പരിശോധനക്ക് വിധേയനാക്കും. ഞായറാഴ്ചയാണ് കെജ്രിവാളിന് പനിയും ചുമയും തൊണ്ടവേദനയും അനുഭവപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് കെജ്രിവാൾ ഓൺലൈനായി വാർത്ത സമ്മേളനം നടത്തിയിരുന്നു. തുടർന്ന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വൈകിട്ട് നടത്താനിരുന്ന മറ്റു യോഗങ്ങളെല്ലാം റദ്ദാക്കിയിരുന്നു. കോവിഡ് ലക്ഷങ്ങളുള്ളതിനാൽ ഇദ്ദേഹം സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മൂന്നാമത്തെ സംസ്ഥാനം ഡൽഹിയാണ്. 28,936 േപർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 812 പേർ മരിക്കുകയും ചെയ്തു.
Next Story
