Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെജ്രിവാളിെൻറ കോവിഡ് പരിശോധനഫലം നെഗറ്റീവ്
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. കഴിഞ്ഞദിവസം കോവിഡ് ലക്ഷണങ്ങളായ ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് കെജ്രിവാൾ ഐസൊലേഷനിൽ പ്രവേശിച്ചിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് കെജ്രിവാളിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. കോവിഡ് ലക്ഷണങ്ങളായതിനാൽ ഐസൊലേഷനിൽ പ്രവേശിച്ചു. പ്രമേഹ രോഗിയായതിനാൽ കെജ്രിവാളിന് പ്രേത്യക ശ്രദ്ധ നൽകണമെന്ന് ആംആദ്മി പാർട്ടി എം.എൽ.എ രാഘവ് ചന്ദ പറഞ്ഞു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു.
അതേസമയം ഡൽഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് ആശങ്ക പടർത്തുന്നു. തിങ്കളാഴ്ച 2289 പേർക്കാണ് ഡൽഹിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 29,000ത്തിന് അടുത്തെത്തിയിരുന്നു.
Next Story
