Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅപകീർത്തി കേസ്​:...

അപകീർത്തി കേസ്​: കെജ്​രിവാളി​െൻറ മാപ്പപേക്ഷ സ്വീകരിച്ച്​ ജെയ്​റ്റ്​ലി 

text_fields
bookmark_border
അപകീർത്തി കേസ്​: കെജ്​രിവാളി​െൻറ മാപ്പപേക്ഷ സ്വീകരിച്ച്​ ജെയ്​റ്റ്​ലി 
cancel

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിക്കെതിരായ അപകീർത്തി കേസിൽ വീണ്ടും മാപ്പപേക്ഷ നടത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ. തുടർന്ന്​ അദ്ദേഹത്തി​​​​െൻറ മാപ്പപേക്ഷ ജെയ്റ്റ്‌ലി അംഗീകരിച്ചു. ഡൽഹി ക്രിക്കറ്റ്​ അസോസിയേഷൻ പ്രസിഡൻറായിരിക്കെ ​ജെയ്​റ്റ്​ലി വൻ അഴിമതി നടത്തിയെന്നാണ്​ ​െകജ്​രിവാൾ ആരോപിച്ചത്​. തുടർന്ന്​ കെജ്​രിവാളിനെതിരായി നൽകിയ രണ്ടു മാനനഷട കേസുകളിലായി ഇരുപത് കോടി രൂപയാണ് ജെയ്​റ്റ്​ലി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. കെജ്‌രിവാളി​​​​െൻറ മാപ്പപേക്ഷയുടെ പശ്ചാത്തലത്തിൽ അപകീര്‍ത്തികേസ്​ ജെയ്റ്റ്‌ലി പിന്‍വലിച്ചേക്കുമെന്ന്​ അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മാരത്തോൺ മാപ്പപേക്ഷയിലായിരുന്നു കെജ്​രിവാൾ. നേരത്തെ അഴിമതിയാരോപണം ഉന്നയിച്ച കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്​കരിയോടും ​കെജ്​രിവാൾ മാപ്പ്​ ചോദിച്ചിരുന്നു. തുടർന്ന്​ ഗഡ്​കരി കെജ്​രിവാളിനെതിരായ അപകീർത്തി കേസ്​ പിൻവലിക്കാൻ സംയുക്ത അപേക്ഷ നൽകുകയും ചെയ്​തു. 
കെജ്​രിവാളിനെതിരെ അപകീർത്തി കേസ്​ നൽകിയ ശിരോമണി അകാലിദൾ നേതാവ്​ ബിക്രം സിങ്​, മുൻ രാഷ്​ട്രപതി പ്രണബ് മുഖര്‍ജി എന്നിവർ മാപ്പപേക്ഷ സ്വീകരിച്ച് വിട്ടുവീഴ്ചക്ക് തയാറായിരുന്നു. എന്നാൽ  മാപ്പു നല്‍കില്ലെന്ന നിലപാടിലായിരുന്നു ജെയ്റ്റ്‌ലി. കഴിഞ്ഞ മാസം കെജ്‌രിവാള്‍ മൂന്ന് തവണയാണ് അരുണ്‍ ജെയ്റ്റ്‌ലിയോട് മാപ്പപേക്ഷ നടത്തിയത്​. 

കെജ്‌രിവാളിനെക്കൂടാതെ ആം ആദ്മി നേതാക്കളായ സഞ്ജയ് സിങ്​, അശുതോഷ് കുമാര്‍ വിശ്വാസ്, ദീപക്, രാഘവ് ചദ്ധ എന്നിവര്‍ക്കെതിരെയും ജെയ്റ്റ്‌ലി കേസ് കൊടുത്തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitleyArvind Kejriwalddcadefamation case
News Summary - Arvind Kejriwal Apologises to Arun Jaitley in DDCA Defamation Case- India news
Next Story