വിദ്യാർഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച വനിത അസി. പ്രഫസർ അറസ്റ്റിൽ
text_fieldsകോയമ്പത്തൂർ: കോളജ് വിദ്യാർഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിൽ സ്വകാര്യ ആർട്സ് കോളജിലെ അസി. പ്രഫസർ നിർമലാദേവിയെ അറുപ്പുക്കോട്ട പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ഭയന്ന് വീട് അടച്ചുപൂട്ടി അകത്ത് കഴിയുകയായിരുന്ന അധ്യാപികയെ മൂന്ന് മണിക്കൂറിലെ കാത്തിരിപ്പിനുശേഷം വാതിൽ പൊളിച്ച് അകത്തുകടന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റിട്ട. െഎ.എ.എസ് ഒാഫിസറായ സന്താനത്തിെൻറ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ച് തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ഉത്തരവിട്ടു. അസി. വനിത പ്രഫസറെ കോളജ് മാനേജ്മെൻറ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ബി.എസ്.സി മാത്സ് മൂന്നാം വർഷ വിദ്യാർഥിനികളായ നാലു പേരെയാണ് മധുര കാമരാജ് സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങാൻ പ്രേരിപ്പിച്ചത്.
ഇരുപത് മിനിറ്റ് നീണ്ട ടെലിഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി. അനുകൂല തീരുമാനമെടുത്താൽ പരീക്ഷകളിൽ കൂടുതൽ മാർക്ക് ലഭിക്കുമെന്നും സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ബിരുദം വരെ അനായാസമായി നേടാമെന്നും സാമ്പത്തിക നേട്ടമുണ്ടാവുമെന്നും പറഞ്ഞാണ് നിർമലാദേവി വിദ്യാർഥിനികളെ പ്രലോഭിപ്പിച്ചത്.
പ്രതിേഷധിച്ച് മഹിള അസോസിയേഷൻ പ്രവർത്തകരും വിദ്യാർഥികളും നാട്ടുകാരും കോളജിന് മുന്നിൽ ധർണ നടത്തി. ഒരു ഘട്ടത്തിൽ ഇവർ കോളജിനുള്ളിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങി. അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചതായി മധുര കാമരാജ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പി.പി. ചെല്ലദുരൈ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
