Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതുടരുന്ന അറസ്​റ്റുകൾ...

തുടരുന്ന അറസ്​റ്റുകൾ സർക്കാറി​െൻറ ഭീതി കാര​ണമെന്ന്​ അരുന്ധതി റോയി

text_fields
bookmark_border
തുടരുന്ന അറസ്​റ്റുകൾ സർക്കാറി​െൻറ ഭീതി കാര​ണമെന്ന്​ അരുന്ധതി റോയി
cancel

ജാതിവിരുദ്ധ ആക്​റ്റിവിസ്​റ്റും ഡൽഹി സർവകലാശാല പ്രൊഫസറും മലയാളിയുമായ ഹാനിബാബുവി​നെ മാവോയിസ്​റ്റ്​ ബന്ധം ആരോപിച്ച്​ അറസ്​റ്റ്​ ചെയ്​തത്​ കേന്ദ്രസർക്കാറി​​​െൻറ ഭീതി കാരണമാണെന്ന്​ എഴുത്തുകാരി അരുന്ധതി റോയി. ജാതിവിരുദ്ധ രാഷ്ട്രീയം ഹിന്ദുഫാസിസത്തിന്​ ബദലാകുമെന്ന തിരിച്ചറിവ്​ സർക്കാറിന്​ ഉണ്ടായതി​​​െൻറ തെളിവാണ്​ തുടർച്ചയായി നടക്കുന്ന അറസ്​റ്റുകളെന്നും അവർ ചൂണ്ടികാട്ടി.​

പ്രസ്​താവനയുടെ പൂർണരൂപം: 

ജാതിവിരുദ്ധ ആക്​റ്റിവിസ്​റ്റും ഡൽഹി സർവകലാശാല പ്രൊഫസറുമായ ഹാനിബാബുവി​​​െൻറ അറസ്​റ്റ്​ ഭീമ കൊറോഗ്​ കേസിൽ എൻ.​െഎ.എ നടത്തിവരുന്ന അറസ്​റ്റ്​ പരമ്പരകളിൽ ഏറ്റവും പുതിയതാണ്​. ഇൗ കേസിൽ ആക്​റ്റിവിസ്​റ്റുകളുടെയും അക്കാദമീഷ്യൻമാരുടെയും അഭിഭാഷകരുടെയും അറസ്​റ്റുകൾ ഇൗ സർക്കാരി​​​െൻറ നിലപാടുകളുടെ പ്രകടിതരൂപമാണ്​. ഇൗ വ്യക്​തികൾ പ്രതിനിധീകരിക്കുന്ന, ശക്​തമായി ഉയർന്നുവരുന്ന മ​തേതര-ജാതി വിരുദ്ധ-മുതലാളിത്ത വിരുദ്ധ രാഷ്​ട്രീയം ഹിന്ദുഫാസിസത്തിന്​ വ്യക്​തമായ ബദൽ ആഖ്യാനം നൽകുമെന്ന്​ ഭരണകൂടത്തിനറിയാം.

ഇൗ രാജ്യത്തെ പ്രതിസന്ധിയിലാക്കുകയും അതുവഴി ഇന്ത്യയിലെ കോടിക്കണക്കിന്​ ജനങ്ങളുടെയും, വിരോധാഭാസമായി സ്വന്തം അണികളുടെയും കൂടി,  ജീവിതത്തെ ഇരുളിലാഴ്​ത്തുകയുംചെയ്​ത ഹിന്ദു ഫാഷിസത്തിനും അതി​​​െൻറ ഹിന്ദുദേശീയവാദ രാഷ്​​ട്രീയത്തിനും​ പുതിയ രാഷ്​ട്രീയ ഉണർവുകൾ സാംസ്​കാരികമായും സാമ്പത്തികപരമായും അതുപോലെ രാഷ്​ട്രീയമായും വ്യക്​തമായ ഭീഷണി ഉയർത്തുന്നതായും സർക്കാർ തിരിച്ചറിയുന്നതി​​​െൻറ ​പ്രകടിത രൂപമാണ്​ ഇൗ അറസ്​റ്റുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arundhati royniaBhima Koregaon
News Summary - Arundhati Roy react on hany babu arrest
Next Story