Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരുണാചൽ പ്രദേശ്​...

അരുണാചൽ പ്രദേശ്​ മുഖ്യമന്ത്രി പേമ ഖണ്ഡുവിന്​ കോവിഡ്

text_fields
bookmark_border
അരുണാചൽ പ്രദേശ്​ മുഖ്യമന്ത്രി പേമ ഖണ്ഡുവിന്​ കോവിഡ്
cancel
camera_altകടപ്പാട്​: പി.ടി.ഐ

ന്യൂഡൽഹി: അരുണാചൽ പ്രദേശ്​ മുഖ്യമന്ത്രി പേമ ഖണ്ഡുവിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. പരിശോധന ഫലം പോസിറ്റീവായ വിവരം പേമ ഖണ്ഡു തന്നെയാണ്​ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്​.

രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.


സുരക്ഷ മുൻനിർത്തി സ്വയം ഐസൊലേഷനിൽ പ്രവേശിക്കുകയാണെന്നും താനുമായി ബന്ധപ്പെട്ട എല്ലാവരും കോവിഡ്​ പരിശോധനക്ക്​ വിധേയരാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തി​െൻറ കണക്കുകൾ പ്രകാരം അരുണാചലിൽ നിലവിൽ 1756 കോവിഡ്​ രോഗികളാണുള്ളത്​. 4531 പേർ രോഗമുക്തരായി. 11 പേരാണ്​ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

Show Full Article
TAGS:Pema Khandu covid 19 Arunachal Pradesh 
Next Story