ചൈനയിൽ കനത്ത മഴ: ബ്രഹ്മപുത്രയിൽ വെള്ളപ്പൊക്കത്തിന് സാധ്യത; ജാഗ്രതാ നിർേദശം
text_fieldsഗുവാഹത്തി: കനത്ത മഴയെ തുടർന്ന് സാങ്പോ നദിയിലേക്ക് ചൈന വെള്ളം തുറന്നു വിടുന്നതിനാൽ അരുണാചൽ പ്രദേശ്, അസം സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം. സാങ്പോയിലേക്ക് വെള്ളം തുറന്നു വിടുകയാണെന്നും ഇത് ബ്രഹ്മപുത്രയിൽ ജലനിരപ്പ് ഉയരുന്നതിനും അരുണാചൽ പ്രദേശിലെ സിയാങ് തീരത്തുള്ള മൂന്നു ജില്ലകൾ, അപ്പർ അസം എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ൈചന ഇന്ത്യയെ അറിയിച്ചു. കഴിഞ്ഞ 50 വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ മഴയാണ് ചൈനയിൽ ലഭിച്ചിരിക്കുന്നത്. അതുമൂലം ബ്രഹ്മപുത്രയിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിെൻറ അളവും വർധിച്ചിട്ടുണ്ട്.
ടിബറ്റിൽ സാങ്പോ എന്നറിയപ്പെടുന്ന നദി അരുണാചൽ പ്രദേശിൽ സിയാങ് എന്നും അസമിലെത്തുേമ്പാൾ ബ്രഹ്മപുത്ര എന്നുമാണ് അറിയപ്പെടുന്നത്. ചൈന സർക്കാറിെൻറ റിപ്പോർട്ട് അനുസരിച്ച് സാങ്പോ നിറഞ്ഞൊഴുകുകയാണ്. 9,020 ക്യുമെക്സ് വെള്ളമാണ് വിവിധ ഡിസ്ചാർജ് സ്റ്റേഷനുകളിൽ നിന്നായി സാങ്പോയിലേക്ക് ഒഴുക്കി വിടുന്നത്.
ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ദിബ്രുഗഡിലുള്ള കേന്ദ്ര ജലവിഭവ മന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് 14 ന് 8070 ക്യുമെക് വെള്ളം നദിയിൽ ഒഴുക്കി വിട്ടിരുന്നു. 950 ക്യുമെക്കിെൻറ വർധന വൻ നാശനഷ്ടങ്ങളുണ്ടാക്കില്ല. സാഹചര്യം നേരിടാനുള്ള എല്ലാ വിധ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
സിയാങ്ങും ബ്രഹ്മപുത്രയും ഒഴുകുന്ന വഴികളിലുള്ള എല്ലാ ജില്ലകളിലും അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പർ അസമിലെ ലഖിംപൂർ, ദിബ്രുഗഡ് ഭരണകൂടങ്ങളിലെ അവധികൾ റദ്ദാക്കിയിട്ടുണ്ട്. ജനങ്ങളോട് നദികളിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
