ഉറ്റ സുഹൃത്തിന് ഉപചാരമർപ്പിക്കാനാവാതെ മോദി
text_fieldsന്യൂഡൽഹി: കടുത്ത പരീക്ഷണഘട്ടങ്ങളിൽ, ദേശീയരാഷ്്ട്രീയത്തിലെ അജയ്യതയിലേക്കുള് ള യാത്രയിൽ, കൈത്താങ്ങായി നിന്ന അരുൺ ജെയ്റ്റ്ലിക്ക് അന്ത്യ ഉപചാരമർപ്പിക്കാൻ കഴി യാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉറ്റ സുഹൃത്തിെൻറ വേർപാടിനിടയിൽ വിദേശ സന്ദർശനം നടത്തുന്ന മോദിക്ക് തിങ്കളാഴ്ച വരെ ഒൗദ്യോഗിക പരിപാടികളുണ്ട്.
ബഹ്റൈൻ, യു.എ.ഇ സന്ദർശനങ്ങൾക്കു പിന്നാലെ ജി-7 നേതൃ ഉച്ചകോടിയിൽ പെങ്കടുത്ത ശേഷം ഡൽഹിയിൽ തിരിച്ചെത്തും വിധമാണ് മുൻകൂട്ടി നിശ്ചയിച്ച യാത്രാക്രമീകരണങ്ങൾ. യാത്ര വെട്ടിച്ചുരുക്കിയാൽ സുപ്രധാനമായ ജി-7 യോഗത്തിൽ പെങ്കടുക്കാനാവില്ല. ഇൗ സാഹചര്യങ്ങൾ വിശദീകരിച്ച് ജെയ്റ്റ്ലിയുടെ കുടുംബാംഗങ്ങളുമായി മോദി ഫോണിൽ സംസാരിച്ചു.
ദേശീയരാഷ്്ട്രീയവും ഭരണവും മോദി-അമിത് ഷാമാരുടെ കൈകളിലേക്ക് എത്തിക്കഴിഞ്ഞെങ്കിലും, സാമ്പത്തിക മാന്ദ്യത്തിെൻറ നിർണായകഘട്ടത്തിലാണ് ജെയ്റ്റ്ലിയുടെ വേർപാട്. ആരോഗ്യം വീണ്ടെടുക്കാൻ വയ്യാത്ത രോഗാവസ്ഥയിലേക്ക് വഴുതിയ ജെയ്റ്റ്ലി സ്വയം ഒഴിഞ്ഞുമാറിയപ്പോൾ പകരം ആര് എന്ന ചോദ്യത്തിന്, അദ്ദേഹം തന്നെ നിർദേശിച്ച പേരായിരുന്നു നിർമല സീതാരാമൻ. പുതിയ ധനമന്ത്രിയെ മുന്നിൽ നിർത്തുേമ്പാഴും, അരുൺ ജെയ്റ്റ്ലിയുടെ ഉപദേശ നിർദേശങ്ങൾ തുടർന്നുംകിട്ടുമെന്ന സ്ഥിതിയാണ് പൊടുന്നനെ ഇല്ലാതായത്.