Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരുൺ ജെയ്റ്റ്‌ലി...

അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു

text_fields
bookmark_border
അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു
cancel

ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലി (66) അന്തരിച്ചു. ഡൽഹി എയിംസിൽ ശന ിയാഴ്​ച ഉച്ചക്കായിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സ തേടി തിരിച്ചെത്തിയ ജെയ്റ്റ്‌ല ിയെ ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഒന്നാം മോദി സർക്കാറിൽ ധനമന്ത്രിയായിരുന്ന അരു ൺ ജെയ്റ്റ്‌ലി, മോദിയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമയത്ത് ജെയ്റ്റ്‌ലി ആയിരുന്നു ധനമന്ത്രി. മൂന്നാം വാജ്പേയി മന്ത്രിസഭയിൽ (1999-2004) നിയമമന്ത്രിയായിര ുന്നു. രണ്ടാം യു.പി.എ സർക്കാറിന്‍റെ കാലത്ത് (2009-2014) രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്നു.

1952 ഡിസംബർ 28ന് അഭിഭാഷകനാ​ യി​രു​ന്ന മ​ഹാ​രാ​ജ്​ കി​ഷ​ൻ ​ജെയ്റ്റ്‌ലിയു​ടെ​യും സാ​മൂ​ഹി​ക​​പ്ര​വ​ർ​ത്ത​ക ര​ത്ത​ൻ പ്ര​ഭ​യു​ടെ​യും മ​കനായി ന്യൂഡൽഹിയിലാണ്​ ജെയ്റ്റ്‌ലിയുടെ ജനനം. 1960 മുതൽ 69 വരെ ന്യൂഡൽഹിയിലെ സെന്‍റ് സേവ്യേഴ്സ് സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം. 1973 ൽ ന്യൂഡൽഹിയിലെ ശ്രീരാം കോളജ് ഓഫ് കൊമേഴ്‌സിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടി. 1977ൽ ഡൽഹി സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടി. ആർ.എസ്​.എസി​​​​​​​​​​​െൻറ വിദ്യാർഥി വിഭാഗമായ അഖിൽ ഭാരതീയ വിദ്യാർഥി പരിഷത്തി(എ.ബി.വി.പി)ലൂടെ രാഷ്​ട്രീയത്തിൽ പ്രവേശിച്ചു.

ജയ്​പ്രകാശ്​ നാരായണൻെറ നേതൃത്വത്തിൽ നടന്ന അടിയന്തരാവസ്ഥ വിരുദ്ധ നീക്കത്തിൽ ജെയ്​റ്റ്​ലിയും പങ്കാളിയായിരുന്നു. എ.ബി.വി.പിയിലൂടെ ​1974ൽ ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡൻറ്​സ്​ യൂണിയൻ പ്രസിഡന്‍റായി. 1977ലെ പൊതുതെരഞ്ഞെടുപ്പിൽ ​കോ​ൺ​ഗ്ര​സ്​ പരാജയപ്പെട്ട ശേ​ഷം എ.​ബി.​വി.​പി​യു​ടെ ദേ​ശീ​യ ജനറൽ സെ​ക്ര​ട്ട​റി​യാ​യി. 1980ൽ ​പ​ഴ​യ ജ​ന​സം​ഘം പ്രവർത്തകർ ബി.​ജെ.​പി​ക്കു രൂ​പം ​കൊ​ടു​ത്ത​പ്പോ​ൾ യു​വ​മോ​ർ​ച്ച​യു​ടെ പ്ര​സി​ഡ​ൻ​റാ​യി. വൈ​കാ​തെ അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യും ആ​രം​ഭി​ച്ചു.

1977 മുതൽ സുപ്രീംകോടതിയിലും വിവിധ ഹൈകോടതികളിലും അഭിഭാഷകനായ അദ്ദേഹം, 1989ൽ ​വി.​പി. സി​ങ്​ മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്ത്​ അഡീഷണൽ സോളിസിറ്റർ ജനറലായി ബോ​ഫോ​ഴ്​​സ്​ അ​ഴി​മ​തി വി​വാ​ദ​ത്തെ പി​ന്തു​ട​ർ​ന്നു. 1991 മുതൽ ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് അംഗമായി. 1998 ജൂണിൽ ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തിൽ ഇന്ത്യയുടെ ഒൗദ്യോഗിക പ്രതിനിധിയായിരുന്നു ജെയ്​റ്റ്​ലി.

1999ലെ ​​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ്​ പാർട്ടി വ​ക്​​താ​വാ​യി സ്​​ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​. 2000ത്തി​ൽ ഗു​ജ​റാ​ത്തി​ൽ ​നി​ന്ന്​ രാ​ജ്യ​സ​ഭ​യി​ലെ​ത്തി. 1999 ഒക്ടോബർ 13ന് വാജ്‌പേയി സർക്കാരിൽ സ്വതന്ത്രചുമതലയുള്ള വാർത്താവിതരണ പ്രക്ഷേപണ മന്ത്രി, പൊതുമേഖല ഓഹരി വിറ്റഴിക്കൽ നയം പ്രാബല്യത്തിൽ വരുത്തുന്നതിനായി ആദ്യമായി സൃഷ്ടിച്ച മന്ത്രാലയത്തിൽ സ്വതന്ത്രചുമതലയുള്ള ഓഹരി വിറ്റഴിക്കൽ സഹമന്ത്രി, 2000 ജൂലൈ 23 മുതൽ നിയമ, നീതി, കമ്പനികാര്യ മന്ത്രാലയത്തി​​​​​​​​​​​െൻറ അധിക ചുമതല, രാം ​ജ​ത്​​മ​ലാ​നി കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ​ നി​ന്നു രാ​ജി​വെ​ച്ച ഒ​ഴി​വി​ൽ 2000ൽ നവംബറിൽ നിയമ, നീതി, കമ്പനികാര്യം, ഷിപ്പിങ് വകുപ്പുകളുടെ കാബിനറ്റ് മന്ത്രി എന്നീ ചുമതലകൾ വഹിച്ചു.

2006ലും 2012​ലും ഗു​ജ​റാ​ത്ത്​ വ​ഴി രാ​ജ്യ​സ​ഭ​യി​ലെ​ത്തി. 2009 ജൂൺ 3ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി. 2014ലെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ അമൃതസറിൽ നിന്നും കോൺഗ്രസിലെ മുതിർന്ന നേതാവ്​ അമരീന്ദർ സിങ്ങിനോട്​ പരാജയപ്പെട്ട ജെയ്റ്റ്‌ലി, അതേ വർഷം ഉത്തർപ്രദേശിൽ നിന്നും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2014 മെയ് 26 മുതൽ 2019 മെയ്​ വരെ ഒന്നാം നരേന്ദ്രമോദി മന്ത്രിസഭയിൽ ധനകാര്യം, കോർപറേറ്റ്, പ്രതിരോധം, വിവര, പ്രക്ഷേപണ വകുപ്പുകളിൽ കാബിനറ്റ്​ മന്ത്രിയായി.

അടിയന്തരാവസ്ഥ കാലത്ത്​ ജെയ്​റ്റ്ലിയെ ആദ്യം അംബാല ജയിലിലും പിന്നീട് ദൽഹി തിഹാർ ജയിലിലും തടങ്കലിൽ പാർപ്പിച്ചു. 1982 മെയ് 24 ന് സംഗീത ദോഗ്ര​െയ വിവാഹം ചെയ്​തു. രണ്ട്​ മക്കൾ: മകൻ രോഹൻ, മകൾ സോണാലി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitleymalayalam newsindia newsBJPBJPformer Finance MinisterVajpayee govt
News Summary - Arun jaitly death-India news
Next Story