െജയ്റ്റ്ലി ഇന്ന് അമേരിക്കയിേലക്ക്
text_fieldsന്യൂഡൽഹി: ഒരാഴ്ചത്തെ ഒൗദ്യോഗികസന്ദർശനത്തിന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി തിങ്കളാഴ്ച അമേരിക്കയിലേക്ക് പുറപ്പെടും. അന്താരാഷ്ട്ര നാണയനിധി യോഗത്തിൽ പെങ്കടുക്കും. തിങ്കളാഴ്ച ന്യൂയോർക്കിൽ എത്തുന്ന ജെയ്റ്റ്ലി ബാങ്ക് ഒാഫ് അമേരിക്കയും സി.െഎ.െഎയും സംഘടിപ്പിക്കുന്ന നിക്ഷേപകയോഗത്തിൽ പെങ്കടുക്കും.
ചൊവ്വാഴ്ച കൊളംബിയ സർവകലാശാലയിൽ ‘നേരിട്ടുള്ള വിദേശനിക്ഷേപം: നേട്ടങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് ബോസ്റ്റണിലേക്ക് തിരിക്കും. അവിടെ ‘ഇന്ത്യൻ സമ്പദ്വ്യവസ്ഥ: മുന്നിലേക്കുള്ള പാത’ എന്ന വിഷയത്തിൽ നടക്കുന്ന നിക്ഷേപകസംഗമത്തിൽ പെങ്കടുക്കുന്ന അദ്ദേഹം പിന്നീട് ഹാർവാഡ് സർവകലാശാലയിൽ ഇന്ത്യയിലെ നികുതിപരിഷ്കാരങ്ങൾ സംബന്ധിച്ച് പ്രഭാഷണം നടത്തും.
ഇതിനുശേഷമാണ് വാഷിങ്ടണിൽ എത്തുക. ഒക്ടോബർ 12ന് ജി-20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ പെങ്കടുക്കും. അമേരിക്കയിലെയും മറ്റു രാജ്യങ്ങളിലെയും നിക്ഷേപകരുമായി ജെയ്റ്റ്ലി ചർച്ച നടത്തും. അമേരിക്കൻ വാണിജ്യസെക്രട്ടറി, ഇറ്റലിയുടെയും ഇറാെൻറയും ധനമന്ത്രിമാർ തുടങ്ങിയവരുമായി ഉഭയകക്ഷി ചർച്ചയുമുണ്ടാകും.
റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടൽ, സാമ്പത്തികാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്, മുഖ്യ സാമ്പത്തികഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ തുടങ്ങിയവരും സംഘത്തിലുണ്ട്.