Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോട്ടുമാറ്റം: തീരുമാനം പിൻവലിക്കില്ലെന്ന്​ ജെയ്റ്റ്ലി

text_fields
bookmark_border
നോട്ടുമാറ്റം: തീരുമാനം പിൻവലിക്കില്ലെന്ന്​ ജെയ്റ്റ്ലി
cancel

ന്യൂഡൽഹി: 1000, 500 നോട്ടുകൾ അസാധുവാക്കിയ തീരുമാനം പിൻവലിക്കുന്ന ​പ്രശ്നമില്ലെന്ന്​ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഇക്കാര്യം സർക്കാറി​​െൻറ പരിഗണനയിലില്ല. ബാങ്കിലെത്തുന്ന ഉപഭോക്​താക്കളുടെ എണ്ണം നേരത്തെ അപേക്ഷിച്ച്​കുറഞ്ഞു വരികയാണ്. നോട്ടുകൾക്ക്​ യാതൊരു ക്ഷാമവുമില്ല.

നോട്ട്​ അസാധുവാക്കിയ നടപടി സർക്കാറി​െൻറ ശുദ്ധീകരണ ​പ്രക്രിയയാണ്.​ കുറച്ചാളുകൾ ഇതി​​െൻറ പേരിൽ ബുദ്ധിമുട്ടുന്നതിൽ അതിയായ വിഷമമുണ്ട്. കിംവദന്തി പ്രചരിപ്പിക്കുന്നവരിൽ വിശ്വസിക്കരുതെന്നും അവർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അരുൺ ജെയ്​റ്റ്​ലി പറഞ്ഞു. അനാവശ്യ ഭീതി പരക്കുന്നുണ്ട്​.

എന്നാൽ ചില സംസ്​ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഇതിനൊപ്പം ചേരുമെന്ന്​ താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ജെയ്​റ്റ്​ലി കൂട്ടിച്ചേർത്തു.

നേരത്തെ നോട്ട്​ മരവിപ്പിക്കാനുള്ള തീരുമാനം മൂന്ന്​ ദിവസത്തിനകം പിൻവലിക്കണമെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ആവശ്യപ്പെട്ടിരുന്നു. ​

നോട്ട്​പിൻവലിക്കലിനെ ഉറി ആക്രമണവുമായി താരതമ്യം ചെയ്ത കോൺഗ്രസ്​ സർക്കാറിനെയും അദ്ദേഹം വിമർശിച്ചു. രാജ്യസഭയിൽ നടന്ന ചർച്ചയിൽ ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെക്കാള്‍ കൂടുതല്‍പേര്‍ കേന്ദ്രസര്‍ക്കാര്‍ നോട്ട് പിന്‍വലിച്ച നടപടിയെത്തുടര്‍ന്ന് മരിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - arun-jaitley
Next Story