അരുൺ ജെയ്റ്റ്ലിയുടെ വൃക്കമാറ്റിെവച്ചു
text_fieldsന്യൂഡൽഹി: കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിക്ക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വൃക്കദാതാവും സ്വീകർത്താവും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അറിയിച്ചു. 65കാരനായ ജെയ്റ്റ്ലിയെ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിെല എട്ടു മണിക്കായിരുന്നു ശസ്ത്രക്രിയ.
കഴിഞ്ഞ ഒരുമാസമായി ഡയാലിസിസിന് വിധേയനായിരുന്നു ജെയ്റ്റ്ലി. ഏപ്രിൽ ആറിനാണ് വൃക്ക രോഗമുണ്ടെന്ന കാര്യം ജെയ്റ്റ്ലി ട്വീറ്റ് ചെയ്തത്. അടുത്ത ആഴ്ച നടക്കുന്ന 10ാമത് ഇന്ത്യ- യു.കെ സാമ്പത്തിക-ധനകാര്യ ഉച്ചകോടിയിൽ പെങ്കടുക്കാൻ ലണ്ടനിലേക്ക് നിശ്ചയിച്ച യാത്രയും റദ്ദാക്കി.
പ്രമേഹം മൂലമുണ്ടായ അമിത ഭാരം കുറക്കാൻ 2014ൽ സെപ്തംബറിൽ ജെയ്റ്റ്ലി ബാരിയാടിക് സർജറി നടത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഹൃദയ ശസ്ത്രക്രിയക്കും വിധേയനായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
