Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനാരോഗ്യം: പിന്മാറ്റം ...

അനാരോഗ്യം: പിന്മാറ്റം പ്രഖ്യാപിച്ച്​ ​ ജെയ്​റ്റ്​ലി

text_fields
bookmark_border
arun Jaitley
cancel

ന്യൂഡൽഹി: ആരോഗ്യം മോശമായതിനാൽ പുതിയ മന്ത്രിസഭയിൽനിന്ന്​ അരുൺ ജെയ്​റ്റ്​ലി സ്വമേധയാ പിന്മാറ്റം പ്രഖ്യാപി ക്കു​േമ്പാൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ രണ്ടാമൂഴത്തിൽ നഷ്​ടപ്പെടുന്നത്​ പ്രതിസന്ധി ഘട്ടത്തിലെ വിശ്വ സ്​തമായ കൈത്താങ്ങ്​. ഗുജറാത്ത്​ മുഖ്യമന്ത്രിയായ കാലം മുതൽ ​ഇക്കഴിഞ്ഞ ദിവസങ്ങളിൽ വരെ തന്ത്രം മെനയുന്നതിൽ മോദ ിക്കൊപ്പംനിന്ന നേതാവാണ്​ ജെയ്​റ്റ്​ലി. അഞ്ചുവർഷമായി മോദിസർക്കാറിന്​ നിയമ, ഭരണമേഖലകളിലെ പൊതുസമ്പർക്കത്തി നുള്ള ​‘​പോയൻറ്​ മാൻ’ ജെയ്​റ്റ്​ലിയായിരുന്നു.

അഞ്ചുവർഷം മുമ്പ്​ അധികാരമേറ്റ ഘട്ടത്തിൽ കേന്ദ്രഭരണത്തില െ അപരിചിതത്വം മോദിസർക്കാറിലുള്ളവരെ ഏറെ അലട്ടിയിരുന്നു. ആ ഘട്ടം മുതൽ നിയമപരവും ഭരണഘടനാപരവുമായ വിഷയങ്ങളിൽ തന് ത്രവും മാർഗവും തുറന്നുകൊടുത്തത്​ ജെയ്​റ്റ്​ലിയായിരുന്നു. മന്ത്രിസഭയുടെ തുടക്ക കാലത്ത്​ അദ്ദേഹം ഭാരം കുറക് കാനുള്ള ശസ്​ത്രക്രിയക്ക്​ വിധേയനായി വിശ്രമത്തിലായത്​ സർക്കാറി​​​െൻറ പ്രവർത്തനങ്ങളിൽ സാരമായി പ്രതിഫലിച്ചു.

പ്രമേഹം മുതൽ ഒരുകൂട്ടം രോഗങ്ങൾ അലട്ടിയ ഘട്ടത്തിലും ധനം, പ്രതിരോധം, വാർത്താവിതരണ പ്രക്ഷേപണം എന്നിങ്ങനെ സുപ്രധാന വകുപ്പുകൾ മറ്റാരെയും ഏൽപിക്കാൻ മോദി മടിച്ചു. ആരോഗ്യം മോശമായി ബജറ്റ്​ പ്രസംഗം ഇരുന്നുകൊണ്ട്​ വായിക്കുന്നത്​ രീതിയായി. അമേരിക്കയിലെ ചികിത്സ മാറ്റിവെക്കാൻ കഴിയാതെവന്നപ്പോൾ അവസാന ബജറ്റ്​ ജെയ്​റ്റ്​ലിയുടെ അഭാവത്തിൽ ധനമന്ത്രി സ്​ഥാനമേറ്റ പിയുഷ്​ ഗോയലാണ്​ അവതരിപ്പിച്ചത്​.

ജെയ്​റ്റ്​ലിയും ഭാര്യ സംഗീതയും സൽക്കാര പ്രിയരും മധുരപ്രിയരുമാണ്​. കടുത്ത പ്രമേഹരോഗി. ശരീരത്തിലെ കൊഴുപ്പ്​ നീക്കി തൂക്കം കുറക്കാനുള്ള ശസ്​ത്രക്രിയ അഞ്ചുവർഷം മുമ്പ്​ നടത്തിയ ജെയ്​റ്റ്​ലി, കഴിഞ്ഞവർഷം വൃക്കമാറ്റിവെക്കൽ ശസ്​ത്രക്രിയക്കും വിധേയനായി. ലോല​േകാശങ്ങളെ ബാധിക്കുന്ന അർബുദം അദ്ദേഹത്തെ പിടികൂടി. ബജറ്റ്​ അവതരിപ്പിക്കാൻ നിൽക്കാതെ അമേരിക്കയിൽ ചികിത്സക്കുപോയത്​ ഇതേതുടർന്നായിരുന്നു. പ്രാരംഭഘട്ടമായതുകൊണ്ട്​ കീമോതെറപ്പി കൂടാതെ തന്നെ ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞുവെന്ന്​ അദ്ദേഹം വിശദീകരിക്കുകയും ചെയ്​തു.

എന്നാൽ, ലോക്​സഭ തെരഞ്ഞെടുപ്പിൽ വേണ്ടത്ര സജീവമാകാൻ ജെയ്​റ്റ്​ലിക്ക്​ കഴിഞ്ഞില്ല. അണുബാധക്ക്​ സാധ്യതയുള്ളതിനാൽ പൊതുജന സമ്പർക്കം ഒഴിവാക്കണമെന്നാണ്​ ഡോക്​ടർമാരുടെ നിർദേശം. തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കാൻ കഴിഞ്ഞദിവസങ്ങളിൽ സംഘടിപ്പിച്ച പരിപാടികളി​ലൊന്നും ജെയ്​റ്റ്​ലി പ​െങ്കടുത്തിരുന്നില്ല.

കഴിഞ്ഞ സർക്കാറിൽ ഭരണത്തഴക്കമുള്ളവർ കുറവായതുകൊണ്ടാണ്​ തുടക്കകാലത്ത്​ ഗോവ മുഖ്യമന്ത്രി സ്​ഥാനം രാജിവെപ്പിച്ച്​ മനോഹർ പരീകറെ പ്രതിരോധമന്ത്രിയാക്കിയത്​. എന്നാൽ, അർബുദം മൂലം അദ്ദേഹത്തിന്​ കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അക്കാലങ്ങളിൽ പ്രതിരോധ, ധന, വാർത്താവിതരണ വകുപ്പു​കൾ ജെയ്​റ്റ്​ലി ഒരേസമയം കൈകാര്യം ചെയ്​ത സന്ദർഭങ്ങളുണ്ട്​. മന്ത്രിസഭ യോഗതീരുമാനങ്ങൾ മാധ്യമങ്ങ​ളോട്​ വിശദീകരിക്കുന്ന ചുമതല മിക്കപ്പോഴും ജെയ്​റ്റ്​ലിയുടേതായിരുന്നു.

നോട്ടുനിരോധം, ജി.എസ്​.ടി എന്നിവ നടപ്പാക്കുന്നതിനും റഫാൽ പോർവിമാന ഇടപാട്​ നടത്തുന്നതിനും പ്രധാനമന്ത്രി നേരിട്ട്​ കളത്തിലിറങ്ങിയെങ്കിലും അതുമായി ബന്ധപ്പെട്ട പൊല്ലാപ്പുകളിലും വിവാദങ്ങളിലും സർക്കാറിന്​ പ്രതിരോധത്തി​​​െൻറ തടയണ തീർത്തത്​ ജെയ്​റ്റ്​ലിയാണ്​. സുപ്രീംകോടതി അഭിഭാഷക​​​െൻറ വാക്​ചാതുരിയിൽ ജെയ്​റ്റ്​ലി പിഴവുകൾ മറയ്​ക്കുന്ന ന്യായം മെനഞ്ഞു. ഇൗ മെയ്​വഴക്കം പുതിയ മന്ത്രിസഭയിൽ ആർക്ക്​ എന്ന ചോദ്യം മോദിക്കുമുന്നിലുണ്ട്​.

തുടർചികിത്സകൾക്ക്​ വിദേശത്തുപോകാനുള്ള ഒരുക്കത്തിലാണ്​ 66കാരനായ ജെയ്​റ്റ്​ലി. കഴിഞ്ഞ ഒന്നര വർഷമായി ചില കടുത്ത ആരോഗ്യപ്രശ്​നങ്ങൾ നേരിടുകയാണെന്നും കുറച്ചുകാലത്തേക്ക്​ ഉത്തരവാദിത്തങ്ങളിൽനിന്ന്​ ഒഴിഞ്ഞുനിൽക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്തിൽ ജെയ്​റ്റ്​ലി വിശദീകരിച്ചു. ചികിത്സ മുൻനിർത്തി മന്ത്രിസഭയിൽനിന്ന്​ ഒഴിവാക്കാൻ ഒൗപചാരികമായി ആവശ്യപ്പെടുകയാണെന്ന്​ കത്തിൽ വിശദീകരിച്ചു. സർക്കാറിനും പാർട്ടിക്കും അനൗപചാരിക സഹായം നൽകാൻ തയാറാണെന്ന്​ ജെയ്​റ്റ്​ലി കൂട്ടിച്ചേർത്തു.

Show Full Article
TAGS:arun jaitley india news malayalam news 
News Summary - Arun Jaitley Tells PM Can't Be In New Government, Need Time For Treatment
Next Story