വൃക്കമാറ്റിവെക്കൽ: ജെയ്റ്റ്ലി ആശുപത്രിവിട്ടു
text_fieldsന്യൂഡൽഹി: വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ആശുപത്രി വിട്ടു. 65കാരനായ ജെയ്റ്റ്ലിക്ക് കഴിഞ്ഞ മേയ് 14നാണ് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലായിരുന്നു (എയിംസ്) വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ. വീട്ടിലെത്തിയ ജെയ്റ്റ്ലി ഡോക്ടർമാരോടും ആശുപത്രി ജീവനക്കാരോടും നന്ദിപറഞ്ഞു ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഏപ്രിൽ മുതലാണ് ഇദ്ദേഹത്തിന് വൃക്കരോഗമുണ്ടെന്ന വാർത്തകൾ പുറത്തുവന്നത്. തുടർന്ന് മന്ത്രിസ്ഥാനത്തുനിന്ന് താൽക്കാലികമായി മാറിനിൽക്കുകയും ചുമതല റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് നൽകുകയും ചെയ്തു.
